തിരുവനന്തപുരം : കാര്യവട്ടം സായി എൽ.എൻ.സി.പി.ഇ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. രാവിലെ ഏഴിന് ആരംഭിച്ച യോഗയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, ഭരണസമിതി അംഗം ഡി. വിജയകുമാർ, മുൻ ഐ.ജി എസ്. ഗോപിനാഥ് , എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, പി. സോമൻ എന്നിവർ പങ്കെടുത്തു. രാജ്യത്തിെൻറ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന ഏറ്റവും നല്ല ശാരീരികക്ഷമത സംരക്ഷണമാർഗമാണ് യോഗയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എൽ.എൻ.സി.പി.ഇയിലെ വിദ്യാർഥികൾ, ജീവനക്കാർ, പരിശീലകർ, ദേശീയ-അന്തർദേശീയ കായികതാരങ്ങൾ, വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരും സംബന്ധിച്ചു. ഒരു മണിക്കൂർ നീണ്ട യോഗ ഡെമോൺസ്‌ട്രേഷന് ശേഷം ഫിറ്റ് ഇന്ത്യ പ്രോഗ്രാമിെൻറ ഭാഗമായി എല്ലാവരും ഇന്ത്യയുടെ രൂപരേഖയിൽ അണിനിരന്നു. 'ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്' എന്ന സന്ദേശം ലോകത്തിന് കൈമാറിയാണ് എൽ.എൻ.സി.പി.ഇയുടെ യോഗപരിപാടികൾ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.