കിളികൊല്ലൂർ: സ്ത്രീ സുരക്ഷിതയാകണമെങ്കിൽ അടിപതറാതെ മുന്നേറാൻ അവൾക്കാകണമെന്ന് വനിതാ കമീഷനംഗം ഷാഹിദാ കമാൽ പറഞ്ഞു. ചാത്തിനാംകുളം പീപിൾസ് ലൈബ്രറിയുടെ വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി കരിക്കോട് മഹിളാമന്ദിരത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വായന പക്ഷാചരണ പരിപാടിയുടെയും പുസ്തക വിതരണ പദ്ധതിയുടെയും ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് എ. ബിൻഷാദ് അധ്യക്ഷത വഹിച്ചു. ലൈബ്രറി അംഗം കെ.വി. മുരളീധരൻ, സെക്രട്ടറി ആർ. രാജീവ്, മഹിളാമന്ദിരം സൂപ്രണ്ട് ആർ. ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.