തറക്കല്ലിടൽ നടത്തി വർഷം കഴിഞ്ഞു: നടപ്പാത നടപ്പാകുമോ...​?

കൊല്ലം: കൊട്ടിഘോഷിച്ച് തറക്കല്ലിടൽ നടത്തി വർഷം കഴിഞ്ഞിട്ടും ചിന്നക്കട മേൽപാലത്തിൽനിന്ന് ക്ലോക്ക് ടവർ ജങ്ഷൻ ഭാഗത്തേക്കും ബസ് ബേയിലേക്കുമുള്ള നടപ്പാത നിർമാണം ഇനിയും തുടങ്ങിയില്ല. മുമ്പ് ഈ ഭാഗത്ത് രണ്ട് നടപ്പാതകൾ ഉണ്ടായിരുെന്നങ്കിലും മേൽപാലം നിർമാണേത്താടെ ഇല്ലാതായി. പാലം പണി തീരുമ്പോൾ നടപ്പാത നിർമിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. നടപ്പാത നിർമിക്കുന്നതിന് കൈവരി സ്ഥാപിക്കാതെ മേൽപാലത്തിൽ കുറച്ച് സ്ഥലം ഒഴിച്ചിടുകയും ചെയ്തിരുന്നു. എന്നാൽ മേൽപാലം ഉദ്ഘാടനം ചെയ്ത് വർഷം കഴിഞ്ഞെങ്കിലും നടപ്പാത മാത്രം യാഥാർഥ്യമായില്ല. 2017 ഏപ്രിൽ 25ന് ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെ ബസ്ബേ ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി കെ.ടി. ജലീൽ മേൽപാലത്തിൽനിന്ന് കാൽനടയാത്രക്കാർക്ക് ബസ് ബേയിലേക്കും മറ്റും ഇറങ്ങുന്നതിനായി നടപ്പാത നിർമിക്കുന്നതിനുള്ള തറക്കല്ലിടൽ നിർവഹിച്ചു. അന്ന് സ്ഥാപിച്ച ഉദ്ഘാടന ബോർഡ് ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. എന്നാൽ ഇതിന് ശേഷം ഒരു നിർമാണവും നടന്നില്ല. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാർക്ക് എളുപ്പം ചിന്നക്കട ക്ലോക്ക് ടവർ ഭാഗത്ത് എത്താനാണ് നടപ്പാത ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മേൽപാലത്തിലൂടെ ഏറെ നടന്ന് വേണം ഇവിടെ എത്താൻ. മേൽപാലത്തിൽനിന്ന് താഴെയിറങ്ങാൻ നടപ്പാതയില്ലാതായതോടെ ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം തീരെ ഇല്ലാതായതായും വ്യാപാരികൾ പറയുന്നു. എത്രയുംവേഗം ഇത് നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.