കൊല്ലം: സിറ്റി പൊലീസ് പരിധിയിൽ പാസ്പോർട്ട് അപേക്ഷകളുടെ അന്വേഷണം ഓൺലൈൻ മുഖേന നടപ്പാക്കി. പുതിയ പദ്ധതി ഇ-വി.ഐ.പി (ഇലക്േട്രാണിക് വെരിഫിക്കേഷൻ ഇൻ പാസ്പോർട്ട്) എന്നാണ് അറിയപ്പെടുന്നത്. നിലവിൽ പാസ്പോർട്ട് അപേക്ഷകൾ ജില്ല സ്പെഷൽ ബ്രാഞ്ചിലെ പാസ്പോർട്ട് സെല്ലിൽ നിന്ന് അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് തപാൽമാർഗം അയച്ച് കൊടുക്കുകയും വെരിഫിക്കേഷെൻറ ഭാഗമായി എസ്.എച്ച്.ഒമാർ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്തുകയുമാണ് പെയ്യുന്നത്. ഇത്തരത്തിൽ ഹാജരാക്കുന്ന പാസ്പോർട്ട് അപേക്ഷകൾ റിപ്പോർട്ട് സഹിതം തിരികെ പാസ്പോർട്ട് സെല്ലിലേക്ക് തപാൽമാർഗം എത്തിക്കുകയാണ് ചെയുന്നത്. ഇ-വി.ഐ.പി നടപ്പാക്കിയതിലൂടെ പാസ്പോർട്ട് സെല്ലിൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ ക്രിമിനാലിറ്റി വെരിഫിക്കേഷൻ നടത്തിയശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് ഓൺലൈനായി നൽകും. ഉദ്യോഗസ്ഥർ മൊബൈൽ അപ്ലിക്കേഷനിലൂടെ വെരിഫിക്കേഷൻ നടത്തി ഓൺലൈനായിതന്നെ തിരികെ പാസ്പോർട്ട് സെല്ലിലേക്ക് സമർപ്പിക്കുകയും ചെയ്യും. മലപ്പുറം, തൃശൂർ ജില്ലകളിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് സിറ്റി പൊലീസ് കൊല്ലത്തും നടപ്പാക്കിയത്. പുതിയ സംവിധാനം നടപ്പാക്കിയതോടെ ജില്ലയിൽ പാസ്പോർട്ട് അപേക്ഷകളിൻ മേലുള്ള പൊലീസ് അന്വേഷണം വരുംദിവസങ്ങളിൽ കൂടുതൽ വേഗത്തിലാകുമെന്ന് കമീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.