ഓച്ചിറ: വലിയകുളങ്ങര ഗവ. എല്‍.പി സ്‌കൂളിലെ ലൈബ്രറിക്ക് ഒരു പ്രത്യേകതയുണ്ട്. കണ്ടല്‍ വനത്തില്‍ പ്രവേശിച്ച പ്രതീതിയാണ് ഉണ്ടാകുക. ഒരു സർക്കാർ വിദ്യാലയത്തിലും ഇതുപോലെരു വായനശാല ഇല്ല. മുറികളിലാകെ പച്ചപ്പ്. വലിയവൃക്ഷത്തിെൻറ മാതൃകയിലാണ് ലൈബ്രറി നിര്‍മിച്ചിരിക്കുന്നത്. മരത്തിെൻറ പൊത്തുകളിലും ശിഖരങ്ങളിലുമാണ് പുസ്തകങ്ങള്‍ അടുക്കിവെച്ചിരിക്കുന്നത്. മരങ്ങളുടെ ഇലകളും മുകളില്‍ ആകാശവും പറക്കുന്ന പക്ഷികളുമെല്ലാം ലൈബ്രറിക്കുള്ളില്‍ ചിത്രീകരിച്ചിട്ടുണ്ട്. മരച്ചില്ലകള്‍പോലെ നിര്‍മിച്ചിരിക്കുന്ന ചാരുെബഞ്ചുകളിലിരുന്ന് കുട്ടികള്‍ക്ക് ഉല്ലാസത്തോടെ പുസ്തകവായന നടത്താനുള്ള സൗകര്യവുമുണ്ട്. സ്‌കൂള്‍ സര്‍ക്കാറിന് വിട്ട് നല്‍കിയ ഓണാട്ട് ശ്രീധരൻ നമ്പൂതിരിയുടെ ഓർമക്കായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഒ.എന്‍.വി പൂര്‍വവിദ്യാര്‍ഥിവേദി'യാണ് വൃക്ഷ ലൈബ്രറി നിര്‍മിച്ചുനല്‍കിയത്. ജില്ല പഞ്ചായത്ത് അംഗം അനില്‍ എസ്. കല്ലേലിഭാഗം ഉദ്ഘാടനം നിര്‍വഹിച്ചു. വേദി കണ്‍വിനര്‍ എസ്. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിയക്കല്‍ മജീദ്, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, അന്‍സാര്‍ എ. മലബാര്‍, മഹിളാമണി, ആര്‍.ഡി. പത്മകുമാര്‍, അപ്രസ് ജഹാന്‍, റ്റി. ജെ. ഉണ്ണികൃഷ്ണന്‍, നിസാം വയലില്‍, അശ്വന്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.