കൊല്ലം: വാഗ്ദാനലംഘനമാണ് പ്രധാനമന്ത്രിയുടെ മുഖമുദ്രയെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.ആര്‍. ചന്ദ്രമോഹനന്‍ പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സി.പി.ഐ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ് ഒാഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണം കണ്ടുകെട്ടുമെന്നും കള്ളപ്പണക്കാരെ ൈകയാമം വെക്കുമെന്നും പറഞ്ഞ് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് കുടചൂടുകയാണ്. വഴിപിഴച്ച സാമ്പത്തികനയങ്ങള്‍ കാരണം ജനങ്ങൾ ദുരിതം ഏറ്റുവാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി എൻ. അനിരുദ്ധന്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ജെ. ചിഞ്ചുറാണി, സംസ്ഥാന കൗണ്‍സിലംഗം ആര്‍. വിജയകുമാര്‍ എന്നിവർ സംസാരിച്ചു. പ്രകടനത്തിനും ധര്‍ണക്കും പി.എസ്. സുപാല്‍, ആര്‍. രാജേന്ദ്രന്‍, ഡോ. ആര്‍. ലതാദേവി, ജി. ലാലു, എച്ച്. രാജീവന്‍, ശിവശങ്കരന്‍നായര്‍, കെ.എസ്. ഇന്ദുശേഖരന്‍നായര്‍ എന്നിവർ നേതൃത്വംനൽകി. പരിപാടികൾ ഇന്ന് കൊല്ലം ക്യു.എ.സി. മൈതാനം: എസ്.എഫ്.െഎ സംസ്ഥാനസമ്മേളനം-വിദ്യാർഥിറാലിയും പൊതുസമ്മേളനവും, ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ -രാവി. 10.00 ജില്ലാ പഞ്ചായത്ത് ഹാൾ: അന്താരാഷ്ട്ര യോഗ ദിനാചരണം -രാവി. 10.00 കരീപ്ര തളവൂകോണം പാട്ടുപുരയ്ക്കൽ ഏല: നെല്ല് ഉൽപാദകസമിതിയുടെ 75 ഏക്കറിലെ തരിശുരഹിത കൂട്ടുകൃഷിവിത ഉത്സവം -രാവി. 11.00 ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറി: സാംസ്കാരിക വേദിയുടെ യോഗാ ക്ലാസ് ഉദ്ഘാടനം -വൈകു. 4.00 കൊട്ടാരക്കര ഗണപതി ക്ഷേത്രം ഒാഡിറ്റോറിയം: സേവാഭാരതി കൊട്ടാരക്കരയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ യോഗ പ്രദര്‍ശനം -രാവി. 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.