തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യ രത്നശേഖരം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിെൻറയും സഹകരണം ആരായുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ. തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ബില്ലിെൻറ ചർച്ചക്കിടെ മുസ്ലിം ലീഗിലെ എം. ഉമ്മറിെൻറ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് ഉപകാരപ്രദമായ രീതിയിൽ ഇൗ രത്നശേഖരം പ്രദർശിപ്പിക്കുന്നത് കോടിതിയുടെയും രാജകുടുംബത്തിെൻറയും സഹകരണത്തോടെയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ അവരുടെ സഹകരണം നേടാനാവുമെന്ന് സർക്കാർ വിശ്വസിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.