വിദ്യാർഥികളിൽ വായനശീലം വളർത്തിയെടുക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാർഥികളിൽ വായനശീലം വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വായന പക്ഷാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നല്ലപുസ്തകങ്ങൾ വായിക്കണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തെയും വായന സംസ്കാരത്തെയും രൂപപ്പെടുത്തിയത് പി.എൻ. പണിക്കരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്ഥമായി നമ്മുടെ സംസ്ഥാനത്ത് ഏത് ഗ്രാമത്തിലും ഗ്രന്ഥശാലകളുണ്ട്. ദേശീയപ്രസ്ഥാനം ആരംഭിച്ചത് ഗ്രന്ഥശാലകളിലൂടെയാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഗ്രന്ഥശാലകളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തി​െൻറ കിരാത ഭരണത്തിനെതിരെ ജനങ്ങളെ സ്വാതന്ത്ര്യ ബോധത്തിലേക്ക് നയിക്കുന്നതിലും ഗ്രന്ഥശാല പ്രസ്ഥാനമുണ്ടായിരുന്നു. 'വായിച്ചുവളരുക' എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. ഇതി​െൻറ മുഖ്യശിൽപി പി.എൻ. പണിക്കരായിരുെന്നന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ കുട്ടികളുടെ മാഗസിൻ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ സ്കൂളിലെ ലൈബ്രറിക്ക് പുസ്തകം സംഭാവനചെയ്തു. ഡോ.കെ.സി. കുഞ്ഞികൃഷ്ണൻ, എൻ. ബാലഗോപാൽ, പി.കെ. രാജ്മോഹൻ, രമ്യ രമേശ്, എൻ. രത്നകുമാർ, രവീന്ദ് ജി, രാജീവ് വെഞ്ഞാറമൂട്, എൻ.എസ്. വിനോദ്, പി. അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സർക്കാറും ലൈബ്രറി കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.