എസ്.​എഫ്.ഐ സംസ്​ഥാന സമ്മേളനത്തിന് പതാക ഉയർന്നു

കൊല്ലം: എസ്.എഫ്.ഐ 33ാം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയുയർന്നു. രക്തസാക്ഷി സ്മരണകൾ നിറഞ്ഞുനിന്ന സമ്മേളനവേദിയിൽ മുൻ അഖിലേന്ത്യാ പ്രസിഡൻറും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമായ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തി. കണ്ണൂരിലെ കെ.വി. സുധീഷ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊണ്ടുവന്ന പതാക ജാഥാ ക്യാപ്റ്റൻ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സലിൽനിന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഏറ്റുവാങ്ങി. പാറശ്ശാല സജിൻ ഷാഹുൽ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കേന്ദ്ര കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണയുടെയും രക്തസാക്ഷി ശ്രീകുമാറി​െൻറ ചവറയിലെ വീട്ടിൽനിന്ന് കേന്ദ്ര കമ്മിറ്റി അംഗം എസ്.ആർ. ആര്യയുടെയും നേതൃത്വത്തിൽ കൊണ്ടുവന്ന ദീപശിഖ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി.എ. എബ്രഹാം, കൊല്ലം ഏരിയ സെക്രട്ടറി എ.എം. ഇക്ബാൽ എന്നിവർ ഏറ്റുവാങ്ങി. കരുനാഗപ്പള്ളി ക്ലാപ്പനയിലെ അജയപ്രസാദ് രക്തസാക്ഷി സ്മാരകത്തിൽനിന്ന് കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ഖദീജത് സുഹൈലയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന കൊടിമരം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എക്സ് ഏണസ്റ്റ് ഏറ്റുവാങ്ങി. പതാക, ദീപശിഖ, കൊടിമര ജാഥകൾ ബുധനാഴ്ച വൈകീട്ട് ആറിന് ചിന്നക്കടയിൽ സംഗമിച്ചശേഷം ബൈക്ക് റാലിയുടെ അകമ്പടിയിൽ പൊതുസമ്മേളന നഗരിയിൽ എത്തി. ക്യു.എ.സി മൈതാനിയിൽ പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യാഴാഴ്ച രാവിലെ 10.30ന് ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി കാൽലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന റാലി നടക്കും. പ്രതിനിധി സമ്മേളനം യൂനുസ് കൺെവൻഷൻ സ​െൻററിൽ വെള്ളിയാഴ്ച രാവിലെ പത്തിന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.