കെവിൻ വധം: നീനുവിെൻറ ചികിത്സരേഖകൾ കണ്ടെത്താനായില്ല

പുനലൂർ: കൊല്ലപ്പെട്ട കെവിൻ ജോസഫി​െൻറ ഭാര്യ നീനുവി​െൻറ ചികിത്സരേഖകൾ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. മകൾ മേനാരോഗത്തിനും താൻ ഹൃദ്രോഗത്തിനും ചികിത്സയിലാെണന്ന രേഖകൾ വീട്ടിലുണ്ടെന്നും ഇതു കണ്ടെത്തി ഹാജാരാക്കാനുള്ള അനുമതിവേണമെന്നും അഭ്യർഥിച്ച് കേസിലെ പ്രതി ചാക്കോ ഏറ്റുമാനൂർ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ബുധനാഴ്ച വൈകീട്ട് നാലരയോടെ അഭിഭാഷകൻ വിനോദി​െൻറ സാന്നിധ്യത്തിൽ ചാക്കോയെ തെന്മല ഒറ്റക്കൽ റെയിൽവേ സ്േറ്റഷന് സമീപെത്ത വീട്ടിലെത്തിച്ച് നേരത്തേ പൊലീസ് സീൽ ചെയ്തിരുന്ന വീട് ചാക്കോയുടെ സാന്നിധ്യത്തിൽ തുറന്നു. ചാക്കോയെ കയറ്റുന്നതിന് മുമ്പ് മാതാവിനെ മുറിക്കുള്ളിലേക്ക് കയറ്റി. ചികിത്സരേഖകൾ സൂക്ഷിച്ചിട്ടുണ്ടന്ന് പറഞ്ഞ മുറികളിലും അലമാരയിലും മുക്കാൽമണിക്കൂറോളം അഭിഭാഷക‍​െൻറ സാന്നിധ്യത്തിൽ പരിശോധന നടത്തിയെങ്കിലും നീനുവിനെ ചികിത്സിച്ച രേഖകൾ കണ്ടെത്തിയില്ല. ചാക്കോയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചിലത് ലഭിച്ചതായി അറിയുന്നു. ചാക്കോയെ കൊണ്ടുവരുന്നത് കാണാൻ വീടി​െൻറ പരിസരത്ത് സ്ത്രീകളടക്കം ജനങ്ങൾ തടിച്ചുകൂടി. ചാക്കോക്കും ഭാര്യക്കും മകനുമാണ് മേനാരോഗമെന്നും ആളുകൾ പൊലീസിനെ നോക്കി വിളിച്ചുപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.