മലയാള അക്ഷരപ്പിശക് പരിശോധന സംവിധാനം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഇ ഗവേണന്‍സ് 2018 കൈപ്പുസ്തകവും മലയാള അക്ഷരപ്പിശക് പരിശോധന സംവിധാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കൈപ്പുസ്തകത്തി​െൻറ ഇലക്‌ട്രോണിക് പതിപ്പും പുറത്തിറക്കി. ഐ.ടി വകുപ്പിനുവേണ്ടി ഐസിഫോസ് ആണ് കൈപ്പുസ്തകം തയാറാക്കിയത്. സര്‍ക്കാര്‍ ഉത്തരവുകള്‍, നയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഐ.ടി വകുപ്പി​െൻറ പദ്ധതികളുടെ അടിസ്ഥാനരേഖകള്‍ എന്നിവയാണ് ഇലക്‌ട്രോണിക് പതിപ്പിലുള്ളത്. ഐസിഫോസും മദ്രാസ് ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അണ്ണാ യൂനിവേഴ്‌സിറ്റി കെ.ബി. ചന്ദ്രശേഖര്‍ റിസര്‍ച് സ​െൻററും സംയുക്തമായാണ് കമ്പ്യൂട്ടര്‍ മലയാളം അക്ഷരപരിശോധനാ സംവിധാനം തയാറാക്കിയത്. മലയാളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറായി രൂപകല്‍പന ചെയ്ത, സര്‍ക്കാര്‍ മേഖലയിലെ ആദ്യ അക്ഷരപരിശോധന സംവിധാനമാണിത്. ചീഫ് സെക്രട്ടറി പോള്‍ ആൻറണി, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ഐ.ടി മിഷന്‍ ഡയറക്ടര്‍ സീറാം സാംബശിവറാവു എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.