അഭിമാനത്തോടെ അഭിരാമി; റാങ്ക്​ പ്രതീക്ഷിച്ചിരു​െന്നന്ന് ശബരി

(ചിത്രം) അഞ്ചാലുംമൂട്: എൻജിനീയറിങ് മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനായുള്ള റാങ്ക് പട്ടികയിൽ കൊല്ലം അഞ്ചാലുംമൂട്ടിലേക്ക് റാങ്കി​െൻറ പൊൻ തിളക്കം. ആർക്കിടെക്ച്ചർ വിഭാഗത്തിൽ പ്രാക്കുളം, അച്യുതത്തിൽ മുരളീധരൻപിള്ളയുടെയും കെ.എസ്. രാധികയുടെയും മകൾ അഭിരാമിക്കാണ് ഒന്നാം റാങ്ക്. തൃക്കടവൂർ, മുരുന്തൽ ശ്രീശബരിയിൽ വർക്കല ജലഭവൻ ഉദ്യോഗസ്ഥനായ മധു ജി. ഉണ്ണിത്താ​െൻറയും ചവറ എസ്.ബി.ഐ മാനേജർ സ്വപ്നയുടെയും മകൻ ശബരി കൃഷ്ണക്കാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്‌. 10ൽ താഴെ റാങ്ക് കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഒന്നാം റാങ്ക് തീരെ പ്രതീക്ഷിച്ചിെല്ലന്ന് അഭിരാമി പറയുന്നു. എൻ.ഐ.ടിയിലോ, സി.ഇ.ടിയിലോ ചേർന്ന് പഠിക്കാനാണ് ആഗ്രഹം. കുട്ടിക്കാലം മുതൽക്കെ ചിത്രകലയിൽ പ്രാവീണ്യം നേടിയ അഭിരാമി ത​െൻറ ചിത്രങ്ങളുടെ പ്രദർശനവും നടത്തിയിട്ടുണ്ട്. അഭിരാമി വരച്ച ഓച്ചിറക്കളിയുടെ വലിയ ചിത്രം കൊല്ലം സോപാനത്തിലെ പ്രത്യേകതയാണ്. അഖിലേഷ്, അഭിഷേക്, ആരതി എന്നിവർ സഹോദരങ്ങളാണ്. വീട്ടുകാരുടെ പൂർണ പിന്തുണയാണ് വിജയത്തിന് പിന്നിലെന്നും റാങ്ക് പ്രതീക്ഷിച്ചിരുെന്നന്നും ശബരികൃഷ്ണ പറഞ്ഞു. മാന്നാനം കെ.ഇ.എസിലായിരുന്നു പഠനം. ഒമ്പതാം ക്ലാസ് മുതൽ എൻജിനിയറിങ്ങിന് പോകാൻ താൽപര്യം ഉണ്ടായിരുന്നു. ടി.കെ.എം എൻജിനീയറിങ് കോളജിലെ അവസാന വർഷ വിദ്യാർഥിനി ശ്രീലക്ഷ്മിയാണ് സഹോദരി .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.