​റോഡരികിൽ മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി

ഓയൂർ: കൊട്ടറയിൽ റോഡരികിൽ മാലിന്യം തള്ളാൻ ശ്രമിച്ച വാഹനം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ബുധനാഴ്ച വൈകീട്ട് 3.30ഓടെ കൊട്ടറ സ്കൂളിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് പിക്-അപ് വാനിൽ പച്ചക്കറി മാലിന്യം തള്ളാൻ ശ്രമിച്ചത്. നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വാഹനം തടഞ്ഞിട്ട് പൂയപ്പള്ളി പൊലീസിന് കൈമാറുകയുമായിരുന്നു. കൊട്ടറ മുതൽ മൂഴിയിൽ പാലം ഭാഗംവരെ രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.