ലഹരിവിരുദ്ധ കാമ്പയിൻ ആരംഭിച്ചു

പുനലൂർ: വാളക്കോട് എൻ.എസ്.വി വി.എച്ച്.എസ്.എസ് നാഷനൽ സർവിസ് സ്കീം ദത്തെടുത്ത ഗ്രാമത്തിൽ . ഒരു വർഷെത്ത ബോധവത്കരണ പരിപാടികൾ നടത്തും. കാമ്പയി​െൻറ ഉദ്ഘാടനം പുനലൂർ സി.ഐ ബിനുവർഗീസ് നിർവഹിച്ചു. പി.ടി.എ വൈസ്പ്രസിഡൻറ് രാജീവ് അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, പ്രഥമാധ്യാപിക റാണി എസ്. രാഘവൻ, പ്രോഗ്രാം ഓഫിസർ പി.ടി. ശ്രീകുമാർ, മനോജ് കുഞ്ഞപ്പൻ, എ.എസ്. സന്തോഷ്, എം.ഐ. മനു, ടി.പി. ബിജു, മനോജ്കൃഷ്ണൻ എന്നിവർ സംസാരിച്ചു. പഠനോപകരണ വിതരണം പുനലൂർ: ശെന്തുരുണി ഇക്കോ ഡെവലപ്മ​െൻറ് കമ്മറ്റി അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. എട്ട് ഇ.ഡി.സികളിലായി 270 കുട്ടികൾക്ക് പഠനോപകരണം നൽകി. കൂടാതെ, എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ എട്ട് വിദ്യാർഥികൾക്ക് കാഷ് അവാർഡും നൽകി. വാർഡ് അംഗം ആർ. സുരേഷ് അധ്യക്ഷതവഹിച്ചു. സിവിൽസർവിസ് റാങ്ക് ജേതാവ് സുശ്രീ പഠനോപകരണവും വൈൽഡ് ലൈഫ് വാർഡൻ എ. ഷാനവാസ് കാഷ് അവാർഡും വിതരണം ചെയ്തു. അസി. വൈൽഡ് ലൈഫ് വാർഡൻ ടി.എസ്. സജു സ്വാഗതവും സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബിജുകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.