പരവൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷഹീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിത്തോട്ടം തടിപ്പാലത്തിൽ സുൽത്താൻ ഡെയിൽ വീട്ടിൽ സദ്ദാം, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. പെരുന്നാളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ ക്ഷണിച്ചതനുസരിച്ച് പരവൂർ പൂക്കുളം സൂനാമി ഫ്ലാറ്റിലെത്തിയ ഷഹീറിനെ സദ്ദാമും ഹുസൈനുമടങ്ങിയ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ഇരുകൈകൾക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഷഹീർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പരവൂർ എസ്.ഐ ജയകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.