കുമ്മനം രാജശേഖരൻ പന്മന ആശ്രമം സന്ദർ​ശിച്ചു

ചവറ: പന്മന ആശ്രമം മിേസാറം ഗവർണർ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. മഠാധിപതി സ്വാമി പ്രണവാനന്ദ തീർഥപാദർ ഹാരാർപ്പണം നടത്തി. ആശ്രമം ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ്, പന്മന മഞ്ചേഷ്, ബി.ജെ.പി നേതാക്കളായ വെറ്റമുക്ക് സോമൻ, ജി. ഹരി, പന്മന അശോകൻ ഡോ. ശ്രീകുമാർ തുടങ്ങിയവരും പാർട്ടി പ്രവർത്തകരും സ്വീകരിക്കാൻ എത്തിയിരുന്നു. ചട്ടമ്പിസ്വാമി സമാധിമണ്ഡപത്തിലും കുമ്പളത്ത് ശങ്കുപ്പിള്ളശവകുടീരത്തിലും കുമ്മനം പുഷ്പാർച്ചന നടത്തി. ഗവർണർപദവി താൻ ആഗ്രഹിച്ചതല്ലെന്നും ആരോടും ശിപാർശ ചെയ്യാതെ തന്നിലേക്ക് വന്നുചേർന്നതാണെന്നും അദ്ദേഹം പറഞ്ഞു. പി.എൻ. പണിക്കർ സാംസ്കാരികകേരളത്തി​െൻറ ശിൽപി -കൊടിക്കുന്നിൽ കൊല്ലം: ആധുനികകേരളത്തി​െൻറ സാംസ്കാരികശിൽപിയാണ് പി.എൻ. പണിക്കരെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ജൻശിക്ഷൺ സൻസ്ഥാൻ വിവിധ സന്നദ്ധസംഘടനകളുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എസ്. സുധീശൻ അധ്യക്ഷതവഹിച്ചു. മുൻമന്ത്രി സി.വി. പത്മരാജൻ അനുസ്മരണപ്രഭാഷണം നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ചവറ കെ.എസ്. പിള്ള വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ. ഷാനവാസ്ഖാൻ, ഷാഹിദാകമാൽ, പ്രഫ. കോന്നി ഗോപകുമാർ, ജില്ലപഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ഡോ. നടയ്ക്കൽ ശശി, സി.പി. ജെസിൻ, എം. ഗോപാലകൃഷ്ണപിള്ള, പഴങ്ങാലം ബദറുദ്ദീൻ, ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.