മന്ത്രി മേഴ്സിക്കുട്ടിയമ്മ നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നു -ബിന്ദുകൃഷ്ണ

കുണ്ടറ: ഭരണഘടനപരമായ പദവി വഹിക്കുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ബലാത്സംഗ-പണം തട്ടിപ്പ് കേസിലെ പ്രതിയെ സംരക്ഷിച്ച് നിയമലംഘനത്തിന് കൂട്ടുനിൽക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. ബലാത്സംഗ കേസിലെ പ്രതിയായ മുൻ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തി​െൻറ അറസ്റ്റ് നീളുന്നതിൽ പ്രതിഷേധിച്ച് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രതി രമേശ്കുമാർ ഹൈകോടതിയിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന പൊലീസ് നിലപാട് നിയമനിഷേധമാണ്. വിധവയായ വീട്ടമ്മയെ കത്തികാട്ടി ബലാത്സംഗം ചെയ്യുകയും 30 ലക്ഷത്തോളം തട്ടിയെടുക്കുകയും ചെയ്ത ഐ.പി.സി 1860 ആക്ട് 376,450 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭർത്താവി​െൻറ മരണാനന്തരം ലഭിച്ച 30 ലക്ഷത്തോളം വരുന്ന തുകയുപയോഗിച്ച് വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കിലെത്തിയപ്പോഴുള്ള പരിചയമാണ് പീഡനത്തിലേക്ക് നയിച്ചതെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. നേരത്തേ പലതവണ പരാതിയുമായി കുണ്ടറ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം കേസെടുക്കാതായതോടെ ഇവർ റൂറൽ എസ്.പിയെ നേരിൽ കണ്ട് പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. രമേശ് കുമാർ ഒളിവിലാണ്. കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ. ബാബുരാജൻ അധ്യക്ഷതവഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് പ്രതാപവർമതമ്പാൻ, കെ.ആർ.വി. സഹജൻ, നാസിമുദ്ദീൻ ലബ്ബ, രഘു പാണ്ഡവപുരം, ബി. ജ്യോതിർനിവാസ്, ആൻറണി ജോസ്, പേരയം പഞ്ചായത്ത് പ്രസിഡൻറ് സ്റ്റാൻസി യേശുദാസൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദുജയരാജ്, റെജില ലത്തീഫ്, അനീഷ് പടപ്പക്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.