സ്വർണവ്യാപരികളുടെ നിർദേശം പരിഗണിക്കും തിരുവനന്തപുരം: ഏഴെട്ട് വര്‍ഷമായി നികുതിവരുമാനത്തിൽ പ്രതീക്ഷിച്ച വർധനയുണ്ടാകുന്നില്ലെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. ജി.എസ്.ടി വിഷയത്തിൽ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചൻറ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതി വിഭാഗത്തിെൻറ കെടുകാര്യസ്ഥതയും നികുതിവെട്ടിപ്പ് കൂടിവരുന്നതുമാണ് കാരണം. ഇതു കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തും. സര്‍ക്കാറിന് കിട്ടേണ്ട നികുതിയും പലിശയും കൃത്യമായി ലഭിക്കണം. മറ്റു നിയമനടപടികള്‍ ഉടന്‍ ഉണ്ടാകില്ല. സ്വർണത്തിന് ഇ-വേ ബില്‍ നടപ്പാക്കിയാല്‍ അനധികൃത കച്ചവടം തടയാനാകും. ഇതിനു സ്വർണ വ്യാപാരികളുടെ സഹായം ഉണ്ടാകണം. വ്യാപാരികളുടെ നിർദേശങ്ങൾ ഗൗരവപൂർവം പരിശോധിക്കും. അതിന് ഊമക്കത്ത് അയക്കരുതെന്നും മന്ത്രി പറഞ്ഞു. എ.കെ.ജി.എസ്.എം.എ പ്രസിഡൻറ് ഡോ. ബി. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. ഏഴായിരത്തോളം സ്വർണാഭരണ ഉല്‍പാദകര്‍ നികുതി അടയ്ക്കാതെ കച്ചവടം നടത്തുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസര്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയറക്ടര്‍ ഡോ. ഡി. നാരായണ, സംഘടന സെക്രട്ടറി കെ. ഗണേഷ് ആറ്റിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ പി.എസ്. കിരണ്‍ ലാൽ, ഡോ.എന്‍. രാമലിംഗം, ഡോ. തോമസ് ജേക്കബ്, കെ. സുരേഷ്, എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.