രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 48ാം ജന്മദിനം ഇന്ദിര ഭവനില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. മതേതരത്വവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും രാജ്യം നേരിടുന്ന വിപത്തില്‍നിന്ന് രക്ഷിക്കാനും രാഹുല്‍ ഗാന്ധിക്ക് കഴിയട്ടേയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് വിരാമമിടാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പ്രത്യാശ പ്രകടിപ്പിച്ചു. ജനാധിപത്യവിശ്വാസികളുടെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെ.സി. ജോസഫ് എം.എല്‍.എ, മുന്‍ എം.പി എന്‍. പീതാംബരക്കുറുപ്പ്, ആര്‍. ചന്ദ്രശേഖരന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.