സ്വകാര്യ സ്​കൂൾ വാഹനങ്ങൾക്ക് ഇനി നമ്പർ സ്​റ്റിക്കർ

കൊല്ലം: വർധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾകുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യവാഹനങ്ങൾക്ക് സിറ്റി പൊലീസ് നമ്പർ സംവിധാനം ഏർപ്പെടുത്തി. സ്വകാര്യ സ്കൂൾ വാഹനം ഓടിക്കുന്നവർ അതത് സ്റ്റേഷനുകളിൽ നിന്ന് തങ്ങളുടെ പേരിൽ കേസുകളിെല്ലന്ന് കാണിക്കുന്ന ക്ലിയറിങ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരത്തിൽ ക്ലിയറിങ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നമുറയ്ക്ക് അതത് സ്റ്റേഷ​െൻറ നമ്പറും വാഹനത്തിന് പ്രത്യേക നമ്പറും നൽകും. ഈ നമ്പർ ഉൾപ്പെടുത്തിയ സ്റ്റിക്കർ വാഹനത്തി​െൻറ മുൻവശത്ത് പതിക്കും. സിറ്റിപരിധിയിൽ സ്വകാര്യസ്കൂൾ വാഹനങ്ങൾ ഓടിക്കുന്നവർ അവരവരുടെ സ്റ്റേഷനുകളിൽ നിന്ന് സ്റ്റിക്കർ കൈപ്പറ്റണമെന്ന് അധികൃതർ അറിയിച്ചു. സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങളുടെയും ൈഡ്രവറുെടയും ഫോട്ടോ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സ്റ്റേഷനുകളിൽ സൂക്ഷിക്കും. സ്റ്റിക്കർ പതിക്കാത്ത സ്വകാര്യസ്കൂൾ വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാതിരിക്കാൻ രക്ഷാകർത്താക്കൾ ശ്രദ്ധ ചെലുത്തണമെന്ന് കമീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു. സ്റ്റിക്കർ വിതരണത്തി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സിറ്റി ൈക്രം ബ്രാഞ്ച് അസി പൊലീസ് കമീഷണർ എ. അശോകൻ, ൈക്രം ബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ എച്ച്. ഷാനവാസ് എന്നിവർ സംസാരിച്ചു. സിറ്റിപരിധിയിലെ 700 ഓളം സ്വകാര്യ സ്കൂൾ വാഹനങ്ങൾക്ക് സ്റ്റിക്കർ വിതരണം ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.