ചാത്തന്നൂർ: കായികതാരങ്ങൾക്ക് പി.എസ്.സി നിയമനങ്ങളിൽ നിയമനിർമാണം നടത്തി സംവരണം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി എ.സി. മൊയ്തീൻ. ജില്ലയിലെ ആദ്യ ഇൻഡോർ സ്റ്റേഡിയം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് സുന്ദരേശൻ, ചാത്തന്നൂർ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് വി. സണ്ണി, എ.സി.പി ജവഹർ ജനാർദ്, സി.പി.എം ഏരിയ സെക്രട്ടറി സേതുമാധവൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡൻറ് ഷാജി, ഹരിദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.