തിരുവനന്തപുരം: നെടുമങ്ങാട് ഭാഗത്തേക്ക് യാത്രക്കാർക്കായി പേരൂർക്കട ജങ്ഷനിൽ നിർമിച്ചിരിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രം അടിയന്തരമായി നന്നാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒന്നര വർഷത്തിലേറെയായി ഇത് ചോർന്നൊലിക്കുകയാണ്. കേരള റോഡ് ഫണ്ട് അതോറിറ്റിക്കാണ് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ ഷെഫിൻ കവടിയാർ നൽകിയ പരാതിയിലാണ് നടപടി. നെടുമങ്ങാട്, വിതുര ഭാഗങ്ങളിൽനിന്ന് പേരൂർക്കട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരും വിദ്യാർഥികളും ഉൾപ്പെടെ ഈ ബസ് കാത്തിരിപ്പുകേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രം നന്നാക്കണമെന്നാവശ്യപ്പെട്ട് റോഡ് ഫണ്ട് ബോർഡിന് നിരവധി പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. കേസ് ജൂലൈയിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.