സാധാരണ ജനങ്ങൾക്ക് നീതിലഭിക്കുന്നില്ല -കേന്ദ്രമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് സാധാരണ ജനങ്ങൾക്ക് നീതിലഭിക്കുന്നില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്വാഹ. രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർ.എൽ.എസ്.പി)യുടെ ദേശീയ കാമ്പയി​െൻറ ഭാഗമായി നടത്തുന്ന 'ഹല്ലാ ബോൽ ദർവാസാ ഖോൽ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ സംഘമായ കൊളീജിയത്തിലെ നടപടികൾക്കു വേണ്ടത്ര സുതാര്യതയില്ല. അവിടെ പേരിനുപോലും പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല. രാജ്യത്തെ നിയമസംവിധാനം ഒട്ടും ജനാധിപത്യപരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ്ക്ലബിൽ നടന്ന പരിപാടിയിൽ മരുതംകുഴി സതീഷ് അധ്യക്ഷത വഹിച്ചു. ആർ.എൽ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി ക്രാന്തി പ്രകാശ്, സംസ്ഥാന പ്രസിഡൻറ് കെ. രംഗനാഥൻ, ഡോ. വിജയകുമാർ, ഡോ.ബി. വിവേകാനന്ദൻ, ഡോ. അരുൺ സെൽവൻ, സതീശ് ചന്ദ്രൻ, സത്യജിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.