നെൽവയൽ നിയമഭേദഗതി ബിൽ 25ന് സഭയിൽ

പ്രതിപക്ഷത്തിന് വിയോജിപ്പ് തിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട നിയമഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചതോടെ 25ന് നിയമസഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷത്തി​െൻറ വിയോജിപ്പോടെയാണ് ബിൽ അവതരിപ്പിക്കുന്നത്. ബിൽ പാസായാൽ നെൽവയലുകൾ ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും സബ്ജക്ട് കമ്മിറ്റി പരിഗണിച്ചില്ലെന്ന് മുൻമന്ത്രി അടൂർ പ്രകാശ് പറഞ്ഞു. ജലസുരക്ഷയെയും ഭക്ഷ്യസുരക്ഷയെയും അട്ടിമറിക്കുന്ന തീരുമാനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രധാന വിമർശനം. പാരിസ്ഥിതികമായി ദുർബലമായ കേരളത്തെ അതീവഗുരുതരമായ സാഹചര്യത്തിലേക്കാണ് പുതിയ ഭേദഗതി തള്ളിവിടുന്നതെന്ന വാദവും പരിഗണിച്ചില്ല. പുതിയ ഭേദഗതി നെൽവയലിെൻ വിസ്തീർണം കുറക്കുമെന്നാണ് പ്രധാന ആക്ഷേപം. 1975-76 കാലത്ത് 8.85 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെൽവയൽ വിസ്തൃതി 2008 ആയപ്പോൾ 2.28 ലക്ഷമായി ചുരുങ്ങി. 1973 ലെ ഭൂമി ഉപയോഗ ഉത്തരവ് നിലനിൽക്കെയാണ് 6.57 ലക്ഷം ഹെക്ടർ ഭൂമി നികത്തി കൃഷിയോഗ്യമല്ലാതാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.