ഓട്ടത്തിനിടെ ചരക്ക് വാഹനത്തിെൻറ ടയർ ഊരിപ്പോയി; നഗരത്തിൽ ഗതാഗതക്കുരുക്ക്

പുനലൂർ: ഓടിക്കൊണ്ടിരുന്ന ചരക്ക് വാഹനത്തി​െൻറ ടയർ ഊരിത്തെറിച്ചു. തുടർന്ന് മണിക്കൂറോളം നഗരം ഗതാഗതക്കുരുക്കിലമർന്നു. തിരക്കേറിയ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അഞ്ചലിലേക്ക് ചരക്കുമായി വന്ന മിനിലോറിയുടെ മുൻവശത്തെ ചക്രം ഊരിപ്പോയത്. സംഭവം ജങ്ഷനിലെ ഇറക്കമിറങ്ങി നിരപ്പായ സ്ഥലത്തായതിനാൽ വാഹനം മറിഞ്ഞുണ്ടാകുമായിരുന്ന മറ്റ് അപകടങ്ങൾ ഒഴിവായി. റോഡി​െൻറ മധ്യഭാഗത്താണ് വാഹനം നിന്നത്. എക്സ്കവേറ്റർ ഉപയോഗിച്ച് ചരക്ക് വാഹനം കെട്ടിവലിച്ച് മാറ്റിയതിനു ശേഷമാണ് ഗാതാഗതക്കുരുക്ക് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.