തിരുവനന്തപുരം-കാസർകോട്​​ പുതിയ റെയിൽപാതക്ക്​ തത്ത്വത്തിൽ അംഗീകാരം -മുഖ്യമന്ത്രി

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി സോഫ്റ്റ്വെയറും രജിസ്ട്രേഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: തീവണ്ടിയിൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുകയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പുതിയ പാതകൾക്ക് തത്ത്വത്തിൽ റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർേകാട് വരെയുള്ള നിലവിലെ പാതകൾക്ക് സമാന്തരമായി രണ്ട് റെയിൽപാതകൾ നിർമിക്കാനാണ് നിർദേശം. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി സോഫ്റ്റ്വെയറും രജിസ്ട്രേഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമ്മെക്കാളും നാടി​െൻറ വികസനം സ്വപ്നം കാണുന്നത് പ്രവാസികളാണ്. അവരുടെ സ്വപ്നത്തിന് അനുസരിച്ച് നാട് വികസിപ്പിക്കാനാണ് പരിശ്രമം. തീരദേശം, മലയോര ഹൈവേകൾ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കും. കോവളം-ബേക്കൽ ജലപാതയും വികസിപ്പിക്കും. കേരളത്തി​െൻറ ഭാഗമായി ജീവിക്കുന്നവരാണ് പ്രവാസികൾ. എല്ലാ കാര്യത്തിലും അവരുടേതായ പങ്ക് വഹിക്കുന്നുണ്ട്. അവരിൽ മഹാഭൂരിഭാഗവും അതത് ദിവസത്തെ അധ്വാനത്തിലൂടെ ജീവിക്കുന്നവരാണ്. ഉള്ള ജോലി േപായാൽ അവർ പാപ്പരായി മാറും. ചെറിയ തുക മിച്ചംവെക്കാൻ ശ്രമിച്ചാലും അത് നാട്ടിലേക്ക് വരുേമ്പാൾ ചെലവഴിച്ചുപോകും. സർക്കാർ ഗാരൻറിയോടെ ഇൻഷുറൻസ് പരിരക്ഷയോടെയാണ് പ്രവാസി ചിട്ടിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ മന്ദിരത്തിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. അഷറഫ് താമരശ്ശേരി ആദ്യ രജിസ്ട്രേഷൻ നടത്തി. തുടർന്ന് കെ. നവീൻകുമാറും രജിസ്റ്റർ ചെയ്തു. മന്ത്രിമാരായ ഡോ. തോമസ് െഎസക് , ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ കെ.എം. മാണി, സി.കെ. നാണു, കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻ പിള്ള, പി.സി. ജോർജ്, കിഫ്ബി സി.ഇ.ഒ ഡോ.കെ.എം. എബ്രഹാം, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, എം.ഡി എ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.