'ആപ്​' രാജ്​ഭവൻ മാർച്ച്​ നടത്തി

തിരുവനന്തപുരം: ഡൽഹി ഐ.എ.എസ് ലോബിയുടെയും ലഫ്.ഗവർണറുടെയും കുതന്ത്രങ്ങൾക്ക് കേന്ദ്ര സർക്കാർ കടിഞ്ഞാണിടണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ. ഡൽഹി‍യിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളഘടകം നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.െജ.പിയും ഡൽഹിയിൽ പ്രവർത്തിക്കുന്നത്. ഡൽഹിയിൽ ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇത് ശരിയാണോയെന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിയം ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. സംസ്ഥാനനേതാക്കളായ മെൽവിൻ വിനോദ്, വോൾ തോമസ്, സജു ഗോപിനാഥ്, ഗ്ലേവിയക്സ് അലക്സാണ്ടർ, സംസ്ഥാന വനിതാ കൺവീനർ സൂസൻ ജോർജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.