പുതുതലമുറ എം.എൽ.എമാർക്കെതിരെ മുൻ കെ.എസ്​.യു ഭാരവാഹികൾ

തിരുവനന്തപുരം: ആശ്രിത നിയമനത്തിലൂടെയും അല്ലാതെയും എം.എൽ.എമാരായവർ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ആക്ഷേപിക്കുെന്നന്ന് മുൻകാല കെ.എസ്.യു ഭാരവാഹികൾ. 1988 മുതൽ ഒരു കാലയളവിൽ സംസ്ഥാന-ജില്ല ഭാരവാഹികളായിരുന്നവരെ അടുത്ത പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്നും തിരുവനന്തപുരത്തു ചേർന്ന യോഗം ആവശ്യപ്പെട്ടു. അതിനിടെ, കെ.എസ്.യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ വിഭാഗവും യോഗം ചേർന്നു. കെ.സി. വേണുഗോപാൽ മുതൽ സതീശൻ പാച്ചേനി വരെയുള്ള പ്രസിഡൻറുമാർക്കൊപ്പം ഭാരവാഹികളായിരുന്നവരും ജില്ല പ്രസിഡൻറുമാരായിരുന്നവരുമാണ് യോഗം ചേർന്നത്. പ്രായപരിധി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസിൽ ഉൾപ്പെടുത്താതെ വന്നതോടെ ഒരുതലമുറ ഒഴിവാക്കപ്പെട്ടതായി യോഗത്തിൽ ആക്ഷേപുമുയർന്നു. രണ്ടും മൂന്നും തവണ എം.എൽ.എമാരായവർ അടുത്ത തെരഞ്ഞെടുപ്പിൽ മാറിനിൽക്കണം. അടുത്ത പുനഃസംഘടനയിൽ തഴയപ്പെട്ടവരെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡൻറ് രാഹുൽഗാന്ധിക്കും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കും നിവേദനം നൽകും. ചെമ്പഴന്തി അനിലി​െൻറ നേതൃത്വത്തിലായിരുന്നു യോഗം. കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എ വിഭാഗം എം.എൽ.എ ഹോസ്റ്റലിൽ യോഗം ചേർന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഷാഫി പറമ്പിൽ എം.എൽ.എയെ മുന്നിൽ നിർത്തിയാകും മത്സരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.