തിരുവനന്തപുരം: ജല അതോറിറ്റിയിലെ ബില്ലിങ് സാേങ്കതികസംവിധാനത്തിലെ പോരായ്മ മൂലം ഫീസ്, പിഴ ഇനത്തിൽ 76.50 ലക്ഷം രൂപ ഇൗടാക്കാനായില്ലെന്ന് സി.എ.ജി റിപ്പോർട്ട്. ഡാറ്റാ ബേസ് രൂപകൽപനയിലെ അപാകത മൂലം ഒാൺലൈൻ മേൽനോട്ടത്തിന് കഴിഞ്ഞില്ല. ഇതുമൂലം 6.42 ലക്ഷത്തിെൻറ പണാപഹരണം നടന്നു. പ്രവർത്തനം സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തുന്നതിലുണ്ടായ കൃത്യതയില്ലായ്മ മൂലം വെള്ളക്കരം-മലിനജലസംസ്കരണം ഇനത്തിൽ 450.66 ലക്ഷത്തിെൻറ നഷ്ടമുണ്ടായി. ഉപഭോക്താക്കളിൽ നിന്ന് 1.35 ലക്ഷം അധികം ഇൗടാക്കുന്നതിനും ഇടയാക്കി. സോഫ്റ്റ്വെയറിലെ തെറ്റുമൂലം കൃത്യതയില്ലാത്ത വെള്ളക്കരബിൽ തയാറാക്കി. ഇതാകെട്ട 17.38 ലക്ഷം രൂപയുടെ നഷ്ടത്തിനിടയാക്കി. സ്റ്റാൻഡഡൈസേഷൻ പരിശോധനയിലെ പരാജയം സോഫ്റ്റ്വെയറിൽ ഗുരുതര വിവരസാേങ്കതിക സുരക്ഷാപാളിച്ചക്കും കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.