കുട്ടിയുടെ മരണം: താലൂക്കാശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

കൊട്ടാരക്കര: അഞ്ച് വയസ്സുകാര​െൻറ മരണം ചികിത്സാ പിഴവ് മൂലമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാർച്ച്‌ നടത്തി സൂപ്രണ്ടിനെ ഉപരോധിച്ചു. പൊലീസി​െൻറ സാന്നിധ്യത്തിൽ ആശുപത്രി സൂപ്രണ്ടുമായി നടന്ന ചർച്ചയെതുടർന്നാണ് ഉപരോധം അവസാനിച്ചത്. കോട്ടാത്തല തടത്തിൽഭാഗം മുരുക നിവാസിൽ രതീഷ് -ആര്യ ദമ്പതികളുടെ മകൻ ആദി ആർ. കൃഷ്ണയാണ് ഞായറാഴ്ച രാത്രി ഏഴോടെ ചികിത്സക്കിടെ മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് പരിശോധകയായ വനിത ഡോക്ടർ കുത്തിവെപ്പ് നിർദേശിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റി. വൈകീട്ട് വീണ്ടും കുത്തിവെപ്പ് നടത്തി. തുടർന്ന് അവശനിലയിലായ കുട്ടിയെ തിരുവനന്തപുരം എസ്.എ.റ്റിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനെതുടർന്ന് കൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു. ചികിത്സാ പിഴവാെണന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഞായറാഴ്ച രാത്രിയിൽതന്നെ താലൂക്കാശുപത്രിയിൽ പ്രതിഷേധം ഉയർത്തിയിരുന്നു. ചികിത്സിച്ച ഡോക്ടറെയും നഴ്സിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ്‌ സമരം. കൊട്ടാരക്കര സി.ഐ ബി. ഗോപകുമാർ, എസ്.ഐ സി.കെ. മനോജ് എന്നിവർ ആശുപത്രി സൂപ്രണ്ടുമായും സമരക്കാരുമായും നടത്തിയ ചർച്ചയിൽ ഡോക്ടറെയും നഴ്സിനെയും ജോലിയിൽനിന്ന് മാറ്റിനിർത്തി ഡി.എം.ഒ തലത്തിൽ അന്വേഷണം നടത്താമെന്ന് ഉറപ്പുനൽകി. മാർച്ചിനും ഉപരോധത്തിനും ഡി.സി.സി ജന. സെക്രട്ടറിമാരായ പി. ഹരികുമാർ, ബ്രിജേഷ് എബ്രഹാം, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ പെരുംകുളം ദിലീപ്, അജു ജോർജ്, കോൺഗ്രസ്‌ നേതാക്കളായ ഒ. രാജൻ, ബേബി പടിഞ്ഞാറ്റിൻകര, ആർ. രശ്മി, ശോഭ, സുഗതകുമാരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.