പാൽ, പച്ചക്കറി, മത്സ്യവിതരണത്തിനും വിള ഇൻഷുറൻസിനും ബ്ലോക്ചെയിൻ സാങ്കേതികവിദ്യ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ, പച്ചക്കറി, മത്സ്യം എന്നിവയുടെവിതരണത്തിനും, വിള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി സർക്കാർ അത്യാധുനിക ബ്ലോക്ചെയിൻ സാങ്കേതികവിദ്യ നടപ്പാക്കുന്നു. ഇന്ത്യയിൽ ഇതാദ്യമായി സർക്കാർ മേഖലയിലെ ഈ ഉദ്യമം കേരളഡെവലപ്മ​െൻറ് ആൻറ് ഇന്നവേഷൻ സ്ട്രാറ്റജിക്കൗൺസിൽ (കെ-ഡിസ്ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പംതന്നെ ബ്ലോക്ചെയിൻ മേഖലയ്ക്കാവശ്യമായ ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്സുകൾ തുടങ്ങുന്നതിനും കെ-ഡിസ്ക് തീരുമാനിച്ചിട്ടുണ്ട്. മിൽക്ചെയിൻ എന്ന പേരിലാണ് പാൽവിതരണത്തിൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവയിൽ ഗുണനിലവാരവും കൃത്യനിഷ്ഠയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്കെ-ഡിസ്ക് ചെയർമാൻ ഡോ.കെ.എം എബ്രഹാം അറിയിച്ചു. നിലവിലുള്ള വിതരണശൃംഖലയുടെ വിവരങ്ങൾ ആർക്കും പരിശോധിക്കാവുന്ന തരത്തിലുള്ള ഇലക്േട്രാണിക് ലെഡ്ജറായി സൃഷ്ടിക്കും. ശൃംഖലയിലെ ഓരോ ഘടകത്തിനും പ്രത്യേക തിരിച്ചറിയൽ നമ്പറുണ്ടാകും. ഈ നമ്പർ ഉപയോഗിച്ച്വിതരണത്തി​െൻറ ഏതു ഘട്ടത്തിലും ഉല്പന്നത്തി​െൻറ േസ്രാതസും ഗുണനിലവാരവും കണ്ടെത്തും. ഇൻറർനെറ്റ് ഓഫ് തിങ്സ് എന്ന നൂതന വിവരസാങ്കേതിക വിദ്യയിലൂടെ ട്രക്കുകൾ, ശീതീകരണ ടാങ്കുകൾ തുടങ്ങിയവയെ ഇൻറർനെറ്റ് വഴി ബന്ധപ്പെടുത്തി നിരീക്ഷിക്കും. പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന വിള നഷ്ടം വിലയിരുത്തി പരമാവധി വേഗത്തിൽ നഷ്ടപരിഹാരം നൽകുന്ന സ്മാർട്ട്വിള ഇൻഷുറൻസ് പദ്ധതിയാണ് ബ്ലോക്ചെയിനിലൂടെ നടപ്പാക്കുന്ന മറ്റൊരുസേവനം. നഷ്ടത്തി​െൻറ യഥാർഥ കാരണം പ്രതികൂല കാലാവസ്ഥയാണോ എന്നു നിശ്ചയിക്കാനും ഇക്കാര്യത്തിൽ ഇൻഷുറൻസ് കമ്പനിയുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനും മാത്രമല്ല, തട്ടിപ്പുകാരെ കണ്ടുപിടിക്കാനും കഴിയും. ബ്ലോക്ചെയിനിലെ സ്മാർട്ട് കോൺട്രാക്ട് എന്ന സംവിധാനമാണ് ഇതിനു സഹായകമാകുക. ബ്ലോക്ചെയിൻ അധിഷ്ഠിതമായി വിവരങ്ങൾ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യാവുന്ന കമ്പ്യൂട്ടർ േപ്രാഗ്രാമാണ് സ്മാർട്ട്കോൺട്രാക്ട്. തിരുത്തലുകളോ കുതന്ത്രങ്ങളോ അനുവദിക്കാത്തതു കൊണ്ട് ഇൻഷുറൻസ് കമ്പനിയ്ക്കും ഗുണഭോകതാവിനും പരസ്പര വിശ്വാസം ഉറപ്പാക്കാനാവും. ഇൻഷുറൻസ് അപേക്ഷ സമർപ്പിക്കുന്നതു മുതൽ ക്ലെയിമുകളുടെ തീർപ്പാക്കൽ വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുഗമമാക്കി കാലതാമസം ഒഴിവാക്കാനാവും. സ്വന്തം പച്ചക്കറി കൃഷിയിടങ്ങളെയും ഫിഷ് ലാൻഡിംഗ് കേന്ദ്രങ്ങളെയും പായ്ക്കിംഗ് കേന്ദ്രങ്ങളെയും കർഷകർ ജിയോകോഡഡ് ഇമേജ് വഴി ബ്ലോക്ചെയിൻ ശൃംഖലയിൽ ചേർക്കുകയാണ്ചെയ്യുന്നത്. ഈ കോഡിലൂടെ കർഷകരുടെയോ കരാറുകാരുടെയോ പായ്ക്കറ്റിലാക്കിയ ഉത്പന്നം തൂക്കവും ക്യു.ആർ കോഡും ആർ.എഫ്. ഐ.ഡിയും സഹിതം ശൃംഖലയിൽ രജിസ്റ്റർ ചെയ്യാനാവും. ബ്ലോക്ചെയിനിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ആദ്യ അവസരങ്ങൾ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്ക് ആസൂത്രണം ചെയ്ത ആക്സിലറേറ്റഡ് ബ്ലോക്ചെയിൻ കോംപീറ്റൻസി ഡെവലപ്മ​െൻറ് (എ.ബി.സി.ഡി) എന്ന പേരിലുള്ള പരിശീലന കോഴ്സിലേയ്ക്ക്രജിസ്േട്രഷൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 04712700813, abcd.kdisc.kerala.gov.in http://abcd.kdisc.kerala.gov.in/
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.