അറവുമാലിന്യവുമായി വന്ന ഓട്ടോ മറിഞ്ഞു; രണ്ടുപേർ പിടിയിൽ

കൊട്ടാരക്കര: മേലില പാറപ്പാടിൽ അറവുമാലിന്യവുമായി വന്ന ഓട്ടോ മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏൽപിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. വിളക്കുടി റഹീന മന്‍സിലില്‍ റഹിം (56), ചിരട്ടകോണം കുന്നുംപുറത്ത് വീട്ടില്‍ അഖില്‍ ബാബു (25) എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയതത്. പ്രതികളെ കൊണ്ടുതന്നെ മാലിന്യം തിരികെകോരിച്ചു. കേസേടുത്തതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മേലില പാറപ്പാട്, പച്ചൂർ, മേലിലാ ചപ്പാത്ത് മുക്ക്, മേലിലാ കരാണി എന്നീ സ്ഥലങ്ങളിൽ അറവ് മാലിന്യം തള്ളുന്നത് പതിവാണ്. ഇവിടങ്ങളിൽ രാത്രി പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന് നാട്ടുകാർ പറഞ്ഞു. ചാത്തന്നൂരില്‍ ഇക്കോഷോപ് തുറന്നു കൊല്ലം: ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് ഉൽപന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തില്‍ പുനര്‍ജനി ഇക്കോഷോപ് പ്രവര്‍ത്തനമാരംഭിച്ചു. ജൈവകര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങള്‍ ഇടനിലക്കാരില്ലാതെയാണ് ഇക്കോഷോപ്പിലൂടെ വിപണനംനടത്തുക. കൃഷിഭവനാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല. ചാത്തന്നൂര്‍ തിരുമുക്കില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിന് സമീപം നിറവ് എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററി​െൻറ സംഭരണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ് ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.