സഹകരണ മേഖലയിലെ ജനാധിപത്യ സ്വഭാവം സി.പി.എം തകർക്കുന്നു

കൊല്ലം: കേരള ബാങ്ക് രൂപവത്കരണത്തി​െൻറ പേരുപറഞ്ഞ് ജില്ല സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് ഒരുവർഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാൻ സി.പി.എം ശ്രമിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. ജില്ലയിൽ കോൺഗ്രസ് ഭരിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലെ ചെറിയ ന്യൂനതകൾ കണ്ടെത്തി ഭരണസമിതിയെ പിരിച്ചുവിടുന്ന സഹകരണ വകുപ്പ്, സി.പി.എം ഭരിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലെ കൊള്ളകൾക്ക് സംരക്ഷണം നൽകുകയാണ്. സഹകരണ ജനാധിപത്യ വേദി ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സഹകരണ ജനാധിപത്യവേദി ജില്ല ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് എൻ. അഴകേശൻ, ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ, മിൽമ ചെയർമാൻ കല്ലട രമേശ്, സഹകരണ ബാങ്ക് പ്രസിഡൻറുമാരായ ഓമനകുട്ടൻപിള്ള, കൊല്ലായിൽ സുരേഷ്, ജസ്റ്റസ്, ചന്ദ്രൻപിള്ള, ബി. രാജേന്ദ്രൻ, എ.ആർ. മോഹൻബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരായ ആർ. രമണൻ, ആർ. രാജ്മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.