ചെറിയ പെരുന്നാൾ ആഘോഷിച്ചു

കൊല്ലം: 29 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിനുശേഷം വിശ്വാസികൾ നാടെങ്ങും ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു. ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാൾ നമസ്കാരത്തിന് വിശ്വാസികളുടെ വലിയ തിരക്കനുഭവപ്പെട്ടു. നോമ്പി​െൻറ പുണ്യവുമായി പുതുവസ്ത്രങ്ങൾ അണിഞ്ഞ് വിശ്വാസികൾ രാവിലെതന്നെ പള്ളികളിലും ഈദ്ഗാഹുകളിലും എത്തി. പെരുന്നാൾ ദിനം രാവിലെ മഴ മാറിനിന്നതിനാൽ മിക്ക ഈദുഗാഹുകളും തടസ്സമില്ലാതെ നടന്നു. വ്രതാനുഷ്ഠാനത്തിലൂടെയും ഖുർആൻ പാരായണത്തിലൂടെയും രാത്രി നമസ്കാരങ്ങളിലൂടെയും നേടിയെടുത്ത വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുത്തുബയിൽ ഉദ്ഘോഷിച്ചു. നമസ്കാരത്തിനുശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്നേഹബന്ധം ഊട്ടിയുറപ്പിച്ചുമാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്. കൊല്ലം ബീച്ച് സലഫി ഈദ്ഗാഹിൽ നടന്ന നമസ്കാരത്തിനും ഖുത്തുബക്കും എം. അബ്ദുൽ റഹ്മാൻ സലഫി നേതൃത്വം നൽകി. കൊല്ലം ജോനകപ്പുറം വലിയപള്ളിയിൽ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ചാമക്കട കൊല്ലം സിറ്റി മസ്ജിദിൽ തൻവീറും നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി. ചിന്നക്കട ജുമാമസ്ജിദിൽ അബ്ദുൽ വഹാബ് നഈമിയും ചാമക്കട ഹമീദിയ ജുമാമസ്ജിൽ മുഹമ്മദ് ഷിബിലി മൗലവിയും ചിന്നക്കട പട്ടാളത്ത് പള്ളിയിൽ എച്ച്.എസ്. അബ്ദുൽസത്താർ മൗലവിയും കടപ്പാക്കട ജുമാമസ്ജിദിൽ ഡോ. അബ്ദുൽ മജീദ് നദ്വിയും മുതിരപ്പറമ്പ് ജുമാമസ്ജിദിൽ അബ്ദുൽ റഹീം ബാഖവിയും മാവള്ളി ജുമാമസ്ജിദിൽ ഹാഫിസ് മുഹമ്മദ് റാഫി അൽഖാസിമിയും കാവനാട് മുഹിയുദ്ദീൻ ജുമാമസ്ജിദിൽ ഫളലുദ്ദീൻ മുസ്ലിയാരും പ്രാർഥനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.