ശാസ്താംകോട്ട: സംസ്ഥാന പൊലീസിലെ എ.ഡി.ജി.പി സർക്കാർ വാഹനം ഭാര്യയെയും മകളെയും വ്യായാമത്തിന് കൊണ്ടുപോകാൻ ദുരുപയോഗം ചെയ്തത് വിവാദമായിരിക്കെ സമാന നിയമവിരുദ്ധപ്രവർത്തനങ്ങളുമായി കുന്നത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥർ. പരസ്യമായാണ് സർക്കാർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ശാസ്താംകോട്ടയിലും ശൂരനാട്ടുമാണ് കുന്നത്തൂർ താലൂക്കിലെ പൊലീസ് സ്റ്റേഷനുകൾ. ജി.പി.എസ് ഘടിപ്പിച്ചതും അല്ലാത്തതുമായ വാഹനങ്ങളാണ് ഇവിെടയുള്ളത്. ജി.പി.എസ് ഘടിപ്പിച്ചിട്ടുള്ള ശൂരനാട് പൊലീസ് സ്റ്റേഷനിലെ വാഹനം ചക്കുവള്ളി ടൗണിന് പടിഞ്ഞാറുള്ള ഹോട്ടലിനുമുന്നിൽ മണിക്കൂറുകളോളം കിടക്കുന്നത് പതിവുകാഴ്ചയാണ്. ഉദ്യോഗസ്ഥർ സ്റ്റേഷനിൽനിന്ന് ഭക്ഷണം കഴിക്കാൻ ഉൗഴം െവച്ചാണ് സർക്കാർ വാഹനത്തിൽ എത്തുന്നത്. വൈകീട്ട് ചായ കുടിക്കാൻ മൂന്ന് കിലോമീറ്റർ അകലെ വായനശാല ജങ്ഷനിലെ ചായക്കടയിലും ഇൗ വാഹനം മിക്കപ്പോഴും എത്തും. ശാസ്താംകോട്ട സ്റ്റേഷനിൽ നിലവിൽ മൂന്ന് വാഹനങ്ങളാണുള്ളത്. ഇവയിൽ ഒരെണ്ണത്തിൽ ജി.പി.എസ് ഘടിപ്പിച്ചിട്ടുണ്ട്. ഇൗ സംവിധാനമില്ലാത്ത മറ്റൊരു വാഹനം രാത്രി പതിവായി മറ്റൊരു താലൂക്കിലായിരിക്കും. വൈകീട്ടും രാവിലെയും ഇൗ പൊലീസ് വാഹനം ലക്ഷ്യത്തിലേക്കും തിരികെയും നിയമം ലംഘിച്ച് പായുേമ്പാൾ അത് ഒാടിക്കാൻ സർക്കാർ ശമ്പളം പറ്റുന്ന ഡ്രൈവർ സ്വന്തം വീട്ടിലുണ്ടായിരിക്കും. വാഹനത്തിെൻറ ലോഗ് ബുക്ക് ശരിപ്പെടുത്തുന്ന പണി മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. ഉദ്യോഗസ്ഥരുടെ യൂനിഫോം അലക്കുന്ന കടകളിൽ എത്തുന്ന പൊലീസ് വാഹനം പതിവ് കാഴ്ചയാണ്. അലക്കിയ യൂനിഫോം തിരികെ കൊണ്ടുപോകുന്നതും പൊലീസ് ജീപ്പിൽതന്നെ. പൊലീസ് വാഹനങ്ങളുടെ ദുരുപയോഗം തടയാനും അവയുടെ സഞ്ചാരപഥങ്ങൾ കൺട്രോൾ റൂമിലിരുന്ന് ഉന്നതോദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനുമായാണ് ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. ഇവയുടെ നിരീക്ഷണസംവിധാനവും ഫലപ്രദമല്ലെന്നാണ് വ്യാപിക്കുന്ന വാഹനദുരുപയോഗം വെളിവാക്കുന്നത്. പൊലീസ് അസോസിയേഷനിലെ മുൻനിര പ്രവർത്തകരുടെ നിസ്സംഗതയും വാഹനദുരുപയോഗത്തിന് വളംവെക്കുകയാണ്. കുന്നത്തൂരിലെ പൊലീസ് വാഹന ദുരുപയോഗത്തിനെതിരെ വ്യത്യസ്തഘട്ടങ്ങളിൽ സി.പി.െഎയും ഡി.വൈ.എഫ്.െഎയും രംഗത്തുവന്നിട്ടുണ്ടെങ്കിലും പിന്നീടുണ്ടായ 'ഒത്തുതീർപ്പ് േഫാർമുല'യുടെ ഭാഗമായി പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.