കൊല്ലം: വാഹനത്തിന് സൈഡ് നൽകാത്തതിന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദിച്ചെന്ന കേസിെൻറ അന്വേഷണത്തിൽ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എൻ. ബാലഗോപാൽ. ഗണേഷ്കുമാറിനെ സംരക്ഷിക്കുന്ന നിലപാട് പൊലീസ് സ്വീകരിക്കുെന്നന്ന ആക്ഷേപത്തെക്കുറിച്ച് പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ കേസുകളിൽ ആർക്കും ഒരു പരിഗണനയുമുണ്ടാവില്ലെന്നതാണ് സർക്കാർ നിലപാട്. ഗണേഷിെൻറ കാര്യത്തിലും അതേ സമീപനമാണുള്ളത്. അന്വേഷണം അതിെൻറ വഴിക്കുപോകും. സർക്കാറിന് ഇക്കാര്യത്തിൽ നിക്ഷിപ്ത താൽപര്യമില്ല. മർദനമേറ്റ യുവാവിനെതിരെയാണ് ആദ്യം കേസെടുത്തതെന്ന പരാതിക്ക് പ്രസക്തിയില്ല. ആദ്യമായാലും രണ്ടാമതായാലും അന്വേഷണവും മറ്റ് നടപടികളും അതിേൻറതായ രീതിയിൽ നടക്കുമെന്നും ബാലഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.