വിഴിഞ്ഞം തുറമുഖം: ഉമ്മൻ ചാണ്ടി വിശദീകരണം നൽകണമെന്ന്​ വി.എസ്​

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംബന്ധിച്ച വി.എം. സുധീര‍​െൻറ വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പര്യമാണ് ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചെതന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരന്‍ തുറന്നുപറഞ്ഞിരിക്കുന്നു. കരാറില്‍ അഴിമതിയുണ്ടെന്നും ഇത് ജനവിരുദ്ധമാണെന്നും എൽ.ഡി.എഫും നിലപാടെടുത്തിരുന്നു. കേരള ജനതയുടെ താല്‍പര്യത്തിന് വിരുദ്ധമായി വിഴിഞ്ഞം കരാര്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായാണ് അന്നത്തെ മുഖ്യമന്ത്രി തീരുമാനമെടുത്തതെന്ന ആരോപണം ഗുരുതരമാണ്. രണ്ട് ദിവസമായിട്ടും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്നത് ഒളിച്ചോട്ടമാണെന്നും വി.എസ് പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.