സംസ്​ഥാനത്തെ ഒാരോ പൊതുവിദ്യാലയവും ഇനി മികവിെൻറ കേന്ദ്രങ്ങൾ –മന്ത്രി

കുണ്ടറ: കേരളത്തിലെ ഒാരോ പൊതുവിദ്യാലയവും മികവി​െൻറ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കുണ്ടറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മാടൻകാവ് അംഗൻവാടിക്കുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കഴിഞ്ഞാൽ അടുത്ത പരിഗണന വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് നൽകുക എന്നതാണ്. അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീടുണ്ടാക്കി നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജൂലിയറ്റ് നെൽസൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോസ് ജോർജ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധുരാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. സതീഷ്കുമാർ ഉണ്ണിത്താൻ, ഉഷാശശിധരൻ, ജി. ജയലക്ഷ്മി, എസ്. ശ്രീകല, ഐ.സി.ഡി.എസ് സൂപ്പർവൈസർ എ. േഗ്രസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.