ആദിവാസി വാച്ചർമാരുടെ പരിശീലനം പീഡനമാകുന്നെന്ന് ആക്ഷേപം

* അടിസ്ഥാനസൗകര്യമൊരുക്കാതെ പരിശീലനം തിരുവനന്തപുരം: വനംവകുപ്പിൽ നിയമനം ലഭിച്ച ആദിവാസിവാച്ചർമാരുടെ പരിശീലനം പീഡനമായി മാറുന്നു. അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാതെയാണ് പരിശീലനത്തിനായി ഓഫിസുകളിൽ ആദിവാസി വാച്ചർമാരെ വിളിച്ചുവരുത്തിയത്. താമസ സൗകര്യം ഒരുക്കുന്നതിൽ ഉദ്യോഗസ്ഥർ ഗുരുതരവീഴ്ച വരുത്തി. ആദിവാസി വാച്ചർമാർ വനംവകുപ്പിലെ ജ ീവനക്കാരാണെന്ന് അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയാറല്ല. അതിനാലാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്നാണ് ആരോപണം. വനത്തിലുള്ള പരിചയവും അറിവും ഉപയോഗപ്പെടുത്താനാണ് ആദിവാസികളെ വാച്ചർമാരായി നിയമിച്ചത്. ഉദ്യോഗസ്ഥരെക്കാൾ വനത്തെക്കുറിച്ച് അറിവുള്ളവരാണ് ആദിവാസികൾ. ഇക്കാര്യം അംഗീകരിക്കാൻ പേക്ഷ ഉദ്യോഗസ്ഥർ തയാറല്ല. ആദിവാസികളായതിനാൽ അവർക്ക് ഭക്ഷണം സൗജന്യമായി നൽകിയാൽ എല്ലാം അവസാനിെച്ചന്നാണ് ഉദ്യോഗസ്ഥരുടെ മനോഭാവം. നെയ്യാർ, അരിപ്പ, വാഴച്ചാൽ, പീച്ചി, പറമ്പിക്കുളം തുടങ്ങി 10 കേന്ദ്രങ്ങളിലാണ് 90 ദിവസത്തെ പരിശീലനം ആരംഭിച്ചത്. ആകെയുള്ള 670 പേരിൽ പകുതിയിലധികം പേർ ആദ്യഘട്ടത്തിൽ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ടുഘട്ടങ്ങളായാണ് പരിശീലനം. ആദ്യ 15 ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്ലാസുകളായിരുന്നു. അതിനുശേഷം 45 ദിവസത്തേക്ക് ആദിവാസികളെ ഗ്രൂപ്പുകളായി തിരിച്ച് വത്തിനുള്ളിലേക്ക് അയച്ചിരിക്കുകയാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളോടൊപ്പമാണ് പരിശീലനത്തിനെത്തിയത്. സ്കൂൾ തുറന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്നു. ആദിവാസികളെ സംബന്ധിച്ചിടത്തോളം അവർ മനസ്സിലാക്കേണ്ടത് വനാവകാശനിയമമാണ്. ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ താൽപര്യമില്ല. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലികള്‍ക്കും ഫോറസ്റ്റ് ക്യാമ്പിലെ പാചകത്തിനാവശ്യമായ വിറക് ശേഖരിക്കലടക്കമുള്ള ജോലികള്‍ക്കും ഇവരെ ഉപയോഗിക്കുന്നുവെന്ന് നേരേത്ത പരാതി ഉയർന്നിരുന്നു. - ആർ.സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.