ഗിന്നസ് റെക്കോഡ് ഉടമ ശാന്തി സത്യന് 'അക്ഷരവീടി'നാൽ സ്നേഹാദരം

കടയ്ക്കൽ (കൊല്ലം): നേട്ടങ്ങളുടെ കൊടുമുടി കീഴടക്കുമ്പോഴും മണ്ണിലുറച്ചു നിൽക്കാൻ കൂരയില്ലെന്ന ശാന്തിയുടെ സങ്കടത്തിന് വിരാമമാകുന്നു. മെമ്മറി അത്‌ലറ്റും മെമ്മറിയിൽ ഗിന്നസ് ലോക െറക്കോഡിന് ഉടമയുമായ ശാന്തി സത്യന് ജന്മനാടായ കടയ്ക്കലിൽ 'അക്ഷരവീടൊ'രുങ്ങുന്നു. ചായ്ക്കോട് ഗ്രാമത്തിൽ ഭർതൃമാതാവ് നൽകിയ നാലു സ​െൻറിലാണ് വീട് നിർമിക്കുന്നത്. കേരളത്തിൽ സുപരിചിതമല്ലാത്ത മെമ്മറി അത്‌ലറ്റിക്‌സിൽ ഭാവി വാഗ്ദാനമായ ഈ 29കാരിയുടെ അടുത്ത ലക്ഷ്യം വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പാണ്. ഐ.ടി പ്രഫഷനലും സൈക്കോളജിക്കൽ കൗൺസലറുമായ ഭർത്താവ് അനിത് സൂര്യയാണ് ശാന്തിയുടെ പരിശീലകൻ. 'മാധ്യമം' ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ചും ആരോഗ്യമേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി സമർപ്പിക്കുന്ന 'അക്ഷരവീട്' പദ്ധതിയിൽ 14ാമത്തെയും കൊല്ലം ജില്ലയിലെ ആദ്യത്തെയും വീടാണ് ശാന്തിക്കായി ഒരുങ്ങുന്നത്. ദേശീയ-അന്തർദേശീയ ചാമ്പ്യൻഷിപ്പുകൾ സ്വപ്നം കാണുമ്പോഴും ശാന്തിയുടെ കുടുംബത്തിന് വീട് സ്വപ്നം മാത്രമായിരുന്നു. അഞ്ചംഗ കുടുംബം വർഷങ്ങളായി വാടകവീട്ടിലാണ്. കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘാടക സമിതി യോഗം മുല്ലക്കര രത്‌നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയലാർ ഗോപകുമാർ അധ്യക്ഷതവഹിച്ചു. 'മാധ്യമം' പബ്ലിക്‌ റിലേഷൻസ് മാനേജർ കെ.ടി. ഷൗക്കത്ത് അലി പദ്ധതി വിശദീകരിച്ചു. അക്ഷരവീട്‌ കോഒാഡിനേറ്റർ എം.എ. റബീഹ് പാനൽ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു, കൊട്ടാരക്കര താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡൻറ് കൊല്ലായിൽ സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അശോക് ആർ. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വെള്ളാർവട്ടം സെൽവൻ, ഡി.സി.സി അംഗം കടയ്ക്കൽ താജുദ്ദീൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി തമീമുദ്ദീൻ, അഡ്വ.വി. മോഹൻകുമാർ, ഡോ.എം.എസ്. മൗലവി, വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ മേഖലാ പ്രസിഡൻറ് ഗോപിനാഥൻ നായർ, വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ സെക്രട്ടറി ഷിബു, ഗ്രാമപഞ്ചായത്ത് അംഗം ഇർഷാദ്, ഡി. ഷിബു, 'മാധ്യമം' റീജനൽ മാനേജർ വി.എസ്. സലിം, സർക്കുലേഷൻ മാനേജർ ഷിഹാബുദ്ദീൻ കാമിലുദ്ദീൻ, സലിം തേരിയിൽ, തലവരമ്പ് സലിം, നിസാറുദ്ദീൻ നദ്‌വി, വിശാൽ വി.എസ്, അബ്ദുൽ ബാരി, റാഷിദ് കാനൂർ, സെൽവരാജ്, എസ്. നിഹാസ്, മർഫി എന്നിവർ സംസാരിച്ചു. മാധ്യമം ലേഖകൻ സനു കുമ്മിൾ സ്വാഗതവും ഏരിയ കോഒാഡിനേറ്റർ റഫീഖ് മുക്കുന്നം നന്ദിയും പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യരക്ഷാധികാരിയും മുല്ലക്കര രത്നാകരൻ രക്ഷാധികാരിയും കടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു ചെയർമാനും റീജനൽ മാനേജർ വി.എസ്. സലിം ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. അക്ഷരമാലയിലെ 'അം' എന്ന അക്ഷരത്തെയാണ് ശാന്തിക്കുള്ള വീട് പ്രതിനിധാനം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.