കരിമ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയമെന്ന് ആരോഗ്യവകുപ്പ്

കുളത്തൂപ്പുഴ: വില്ലുമല കോളനിയില്‍ കരിമ്പനി കണ്ടെത്തിയതിനെത്തുടര്‍ന്ന് മേഖലയില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം പൂര്‍ണമായും നിയന്ത്രണ വിധേയമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി പറഞ്ഞു. കരിമ്പനി പരത്തുന്ന മണലീച്ചകളുടെ ഉറവിടങ്ങള്‍ കണ്ടെത്തുകയും പ്രദേശത്ത് ഇവയെ പൂര്‍ണമായി നശിപ്പിക്കുന്നതിന് വീടുകളിലും ഷെഡുകളിലും ടോയ്‌ലറ്റുകളിലും സ്‌പ്രേയിങ് നടത്തുകയും വ്യാപകമായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് അഡി. ഡയറക്ടര്‍ ഡോ. കെ.ജെ. റീനയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സംഘം രോഗം സ്ഥിരീകരിച്ചയാളുടെ വീടും പരിസരവും സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പില്‍ പുതുതായി ആരിലും രോഗം കണ്ടെത്താനായില്ല. മൃഗസംരക്ഷണ വകുപ്പ് മൃഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. നാഷനല്‍ സ​െൻറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തി​െൻറ നിര്‍ദേശ പ്രകാരം മണലീച്ചകളെ നശിപ്പിക്കുന്നതിനായി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം മൂന്നു വര്‍ഷത്തേക്ക് സ്‌പ്രേയിങ് നടത്താനും ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാനും പനി, വിളര്‍ച്ച, തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനും എലി നശീകരണം ഊജ്ജിതമാക്കാനും വകുപ്പ് നടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.