കൊല്ലം: കശുവണ്ടി മേഖലയില്‍ വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആശ്രാമം സര്‍ക്കാര്‍ െഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വ്യവസായികളുമായും തൊഴിലാളി യൂനിയന്‍ നേതാക്കളുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായികളുടെ കടബാധ്യത തീര്‍ക്കുന്നതിന് സാവകാശം നല്‍കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്തും. വേണ്ടിവന്നാല്‍ ഇളവിനായി റിസര്‍വ് ബാങ്കിനെ സമീപിക്കും. നിലവിെല വായ്പകള്‍ പുനഃക്രമീകരിക്കുന്നതടക്കമുള്ള ആവശ്യവും പരിഗണിക്കും. ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിെൻറ വായ്പാ ഗാരൻറി സ്‌കീം ഉള്‍പ്പെടുത്തുന്നതിനുള്ള ആവശ്യവും കേന്ദ്രത്തിെൻറ ശ്രദ്ധയില്‍പ്പെടുത്തും. ബാങ്കുകളുമായുള്ള ഇടപാടില്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യവസായികള്‍ ഉറപ്പാക്കണം. കശുവണ്ടി മേഖലയില്‍ തൊഴിലവസരം പരമാവധി സംരക്ഷിച്ച് ഭാഗിക യന്ത്രവത്കരണം എര്‍പ്പെടുത്തുണമെന്ന വ്യവസായികളുടെ ആവശ്യം പരിശോധിക്കും. കടുത്ത മത്സരം നേരിടുന്ന ഇന്നത്തെ സ്ഥിതിയില്‍ ലാഭകരമായി വ്യവസായം നടത്താനുള്ള സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 40 ശതമാനം യന്ത്രവത്കരണത്തിലൂടെ ലാഭം നിലനിർത്താനാകുമെന്ന വ്യവസായികളുടെ അഭിപ്രായം പരിശോധിക്കും. ലാഭകരമായി നടത്തിക്കൊണ്ടു പോകുന്നതിന് ആവശ്യമായ സഹായം സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പറേഷനും കാെപക്‌സിനും വേണ്ടസഹായം സര്‍ക്കാർ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി െജ. മേഴ്സിക്കുട്ടിയമ്മ, മുന്‍മന്ത്രി പി.കെ. ഗുരുദാസന്‍, മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍, വ്യവസായികള്‍, വ്യവസായരംഗത്തെ സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കശുവണ്ടി മേഖലയിലെ യൂനിയന്‍ നേതാക്കളുമായും പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായം സംരക്ഷിക്കുന്നത് സംബന്ധിച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് യൂനിയന്‍ നേതാക്കളോട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചര്‍ച്ച തുടങ്ങിയെങ്കിലും കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ ഇ. കാസിമിെൻറ നിര്യാണത്തെ തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.