തിരുവനപുരം: കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കുള്ള . 25 യാത്രക്കാരാണ് ആദ്യയാത്രയിലുണ്ടായിരുന്നത്. കൊച്ചുേവളിയിൽ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജൻ ഗോഹെയ്ൻ ഫ്ലാഗ് ഒാഫ് ചെയ്തു. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസാണിത്. കൊച്ചുവേളിയിൽനിന്ന് 11.50 മണിക്കൂറുകൾകൊണ്ട് മംഗലാപുരത്തെത്തുമെന്നതാണ് പ്രത്യേകത. ശനി, വ്യാഴം ദിവസങ്ങളിൽ രാത്രി 9.25നു കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.15നു മംഗലാപുരത്തെത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടിന് മംഗലാപുരത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.10നു കൊച്ചുവേളിയിലെത്തും. സീറ്റ് ബുക്ക് ചെയ്യാതെതന്നെ, സീറ്റുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാം എന്നതാണ് അന്ത്യോദയ എക്സ്പ്രസിെൻറ മറ്റൊരു പ്രത്യേകത. 18 കോച്ചുകളിലും ഇത്തരം സീറ്റുകളാണുള്ളത്. സാധാരണ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും. ആധുനിക എൽ.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിർമിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. കുടിവെള്ളം, മൊബൈൽ റീചാർജിങ്, ലഗേജ് റാക്ക്, ബയോ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബക്കറ്റ് സീറ്റുകൾക്ക് പകരം നീളത്തിലുള്ള കുഷൻ ബെഞ്ച് സീറ്റുകളാണ്. കൊല്ലം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കൊല്ലത്ത് മൂന്ന് മിനിറ്റും തൃശൂരിൽ രണ്ടു മിനിറ്റും ഷൊർണൂരിൽ 10 മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് വീതവുമാണ് നിർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.