ഇ. കാസിമി​െൻറ നിര്യാണം വേദനജനകം- മുഖ്യമന്ത്രി

കൊല്ലം: സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം ഇ. കാസിമി​െൻറ നിര്യാണം വേദനജനകമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ അംഗം കൂടിയായ കാസിമി​െൻറ നിര്യാണത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇ. കാസിമി​െൻറ വിയോഗം കമ്യൂണിസ്റ്റ് -ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത നഷ്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് വന്ന അദ്ദേഹം ത്യാഗോജ്വലമായ പ്രവര്‍ത്തനമാണ് നടത്തിയത്. നാലരപതിറ്റാണ്ട് തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞു. കശുവണ്ടിത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി ജീവിതകാലം മുഴുവൻ പ്രവര്‍ത്തിച്ച ട്രേഡ് യൂനിയന്‍ നേതാവായിരുന്നു ഇ. കാസിമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ജില്ലയില്‍ സി.പി.എമ്മും ട്രേഡ് യൂനിയന്‍ പ്രസ്ഥാനവും വളര്‍ത്തിയെടുത്തതില്‍ ഇ. കാസിമി​െൻറ പങ്ക് വിസ്മരിക്കാനാവില്ല. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തി​െൻറ നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്ന ഇ. കാസിമി​െൻറ ആകസ്മിക വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കാസിമി​െൻറ നിര്യാണത്തില്‍ മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സും അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.