കുളത്തൂപ്പുഴ: ആദിവാസി കോളനിയിൽ കരിമ്പനി ബാധ കണ്ടെത്തിയതിനെതുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിനുമായി കേന്ദ്രസംഘം ശനിയാഴ്ച പ്രദേശത്ത് സന്ദർശനം നടത്തി. ഡൽഹി നാഷനൽ സെൻറർ ഫോർ ഡിസീസ് കൺേട്രാൾ ജോയൻറ് ഡയറക്ടർ ഡോ. ടി.ജെ. തോമസിെൻറ നേതൃത്വത്തിലെ സംഘം ഉച്ചയോടെ വില്ലുമല ആദിവാസി കോളനിയിലെത്തി. മുൻദിവസങ്ങളിലെ തുടർപ്രവർത്തനമെന്നനിലയിൽ രാവിലെ മുതൽ കീടനാശിനി സ്േപ്ര ചെയ്യുന്നുണ്ടായിരുന്നു. കീടനാശിനി തളിക്കാതെ ഒഴിവാക്കിനിർത്തിയിരുന്ന വീട്ടിലെത്തിയ സംഘം വീട്ടിലും പരിസരങ്ങളിൽനിന്നും കരിമ്പനി രോഗം പരത്തുന്നതെന്ന് കരുതുന്ന മണലീച്ചകളുടെ സാമ്പിളുകൾ ശേഖരിച്ചു. കോളനിയിലെ വീടുകളിലെ വളർത്തുമൃഗങ്ങളിൽനിന്നും നായകളിൽനിന്നും ശേഖരിച്ച രക്തസാമ്പിളുകൾ ഡൽഹിയിലും കൊല്ലത്തുള്ള സംസ്ഥാന സർക്കാർ ലാബിലും പരിശോധിക്കും. പരിശോധനാഫലം ലഭിച്ചശേഷമേ എന്തെങ്കിലും പറയാൻ കഴിയൂവെന്ന് സംഘം പറഞ്ഞു. രോഗബാധയേറ്റയാളുടെ കുടുംബത്തിലുള്ളവരെയും സമീപവീടുകളിലുള്ളവരെയും പരിശോധനക്ക് വിധേയമാക്കിയതിൽനിന്ന് പ്രദേശത്ത് മറ്റാർക്കും രോഗബാധ വ്യക്തമാക്കുന്നതരത്തിലുള്ള ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. സാധാരണഗതിയിൽ കരിമ്പനിയുടെ അണുക്കൾ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ ഒരുവർഷത്തിലധികം കഴിഞ്ഞുമാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകൂ. അേപ്പാൾ മാത്രമേ രോഗപ്രതിരോധമാർഗങ്ങളിലൂടെ നിയന്ത്രിക്കാനാകൂ. നിലവിലെ പ്രതിരോധപ്രവർത്തനങ്ങൾ ശരിയായ നിലയിലുള്ളതാണെന്നും കേന്ദ്രസംഘം വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ കരിമ്പനിയുടെ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവരുമായി ബന്ധപ്പെടാനോ ഇടപഴകാനോ ആദിവാസി കോളനിയിലുള്ളവർക്ക് സാധ്യതയില്ല. വനപ്രദേശത്ത് താമസിക്കുന്നവരിൽ രോഗം കണ്ടെത്തിയത് പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രദേശത്ത് രോഗാണു സജീവമാണെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ജോയൻറ് ഡയറക്ടർ അറിയിച്ചു. എപ്പിഡമിയോളജിസ്റ്റ് ഡോ. ദേവാനന്ദ്, ക്രിമിയോളജിസ്റ്റ് ഡോ. രമേഷ്, അസിസ്റ്റൻറ് ഡോ. ഗിനീഷ, കുളത്തൂപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സജീനബീഗം, ആരോഗ്യകേരളം ജില്ലാ േപ്രാഗ്രാം ഓഫിസർ ഡോ. ഹരി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.