ഹാർബറുകളിലെ ആരവങ്ങൾ നിലച്ചു

കാവനാട്: മൺസൂൺ കാല ടോളിങ് നിരോധനം ശനിയാഴ്ച അർധരാത്രി നിലവിൽവന്നതോടെ . നീണ്ടകര പാലത്തിന് താഴെ തൂണുകൾ ബന്ധിച്ച് ഫിഷറീസ് ഉദ്യോഗസ്ഥർ ചങ്ങല ബന്ധിച്ചതോടെയാണ് ട്രോളിങ് നിരോധനം പ്രാബല്യത്തിൽവന്നത്. ഇനി പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളായിരിക്കും ഹാർബറിനെ ഭാഗികമായെങ്കിലും സജീവമാക്കുക. ഭൂരിഭാഗം ബോട്ടുകളും വെള്ളിയാഴ്ച തന്നെ മത്സ്യബന്ധനത്തിന് ശേഷം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളിൽനിന്ന് മാറ്റി വീടുകളിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ചു. ശനിയാഴ്ച ഹാർബറുകളിലെത്തിയ ബോട്ടുകൾ മത്സ്യം വിറ്റശേഷം നീണ്ടകര പാലത്തിന് കിഴക്ക് അഷ്ടമുടി കായലി​െൻറ വശങ്ങളിലേക്കും മറ്റ് കായൽ തീരങ്ങളിലേക്കും മാറ്റിബന്ധിച്ചു. ചില ബോട്ടുകൾ അറ്റകുറ്റപ്പണികേന്ദ്രങ്ങളിലേക്കും മാറ്റി. പരവൂർ മുതൽ അഴീക്കൽ വരെ തീരദേശത്ത് ഫിഷറീസ് വകുപ്പ് ട്രോളിങ് നിരോധനം സംബന്ധിച്ച് ഉച്ചഭാഷണിയിലൂടെ അറിയിപ്പ് നൽകി. ഹാർബറുകളിൽ മറൈൻ എൻഫോഴ്സ്മ​െൻറി​െൻറയും പൊലീസി​െൻറയും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ലൈഫ്ഗാർസ്, പൊലീസ്, എൻഫോഴ്സ്മ​െൻറിൻറയും നേതൃത്വത്തിലുള്ള പട്രോളിങ്ങിനും കടൽക്ഷോഭത്തിൽപെടുന്നവരെ രക്ഷപ്പെടുത്തുന്നതിനുമായി ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാകും. ട്രോളിങ് നിരോധന കാലയളവ് മത്സ്യവിൽപനക്കാർ, ലേലക്കാർ, ഐസ് പ്ലാൻറ് ജീവനക്കാർ, മത്സ്യസംസ്കരണ ശാലയിലെ ജീവനക്കാർ, വാഹനങ്ങളിലെ ജീവനക്കാർ, ചെറുകിട കച്ചവടക്കാർ, ബോട്ടിൽനിന്ന് തറയിൽ വീഴുന്ന മീൻ െപറുക്കി വിറ്റ് ഉപജീവനം നടത്തുന്നവർ എന്നിവരെയെല്ലാം കടുത്ത പ്രതിസന്ധിയിലാക്കും. സർക്കാർ സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നിരോധന കാലത്ത് നൽകുന്നുണ്ടെങ്കിലും മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ പേർക്കും ലഭിക്കാറില്ല. ജില്ലയിൽ 1200 ഓളം ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. ശനിയാഴ്ച അർധരാത്രി െകട്ടിയ ചങ്ങലകൾ ജൂലൈ 31ന് രാത്രി 12ന് അഴിച്ചുമാറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.