ദിനേശ്​ ശങ്കറി​െൻറ നോമ്പിന്​ ഇരട്ടിക്കൂലി

ആത്മസമർപ്പണത്തി​െൻറ റമദാൻ അനുഭവങ്ങളിൽ ദിനേശ് ശങ്കറി​െൻറ നോമ്പിന് നൂറ് പുണ്യം. ആറ് വർഷമായി നോെമ്പടുക്കുകയാണ് ഹാർബർ എൻജിനീയറിങ് വകുപ്പിലെ എക്സിക്യൂട്ടിവ് എൻജിനീയർ എം. ദിനശ് ശങ്കർ. 'ഏത് ദൈവമായാലും നമ്മളെയും അനുഗ്രഹിക്കും, ഒപ്പം വ്രതാനുഷ്ഠാനത്തിലൂടെ ശരീര-മാനസിക സൗഖ്യവും കൈവരിക്കാം' നോമ്പിനെ കുറിച്ച് ചോദിച്ചാൽ ദിനേശിന് പറയാനുള്ളത് ഇതാണ്. ചെറുപ്പത്തിൽ തന്നെ നോമ്പി​െൻറ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു. പഠനകാലത്ത് നോെമ്പടുക്കുന്ന നിരവധി സുഹൃത്തുകളും തനിക്കുണ്ടായിരുന്നു. അന്നുതൊേട്ട നോെമ്പടുക്കാൻ ആഗ്രഹമുണ്ടായിരുെന്നന്ന് ദിനേശ് ശങ്കർ പറയുന്നു. 2012ൽ കൊല്ലത്ത് ജോലിയെടുക്കുേമ്പാഴാണ് വ്രതമനുഷ്ഠിച്ച് തുടങ്ങുന്നത്. പുലർച്ചെ അത്താഴം കഴിച്ച് തന്നെയായിരുന്നു തുടക്കം. അന്നപാനീയങ്ങൾ ഉപേക്ഷിച്ചുള്ള വ്രതം നേരത്തെ അനുഷ്ഠിച്ച് പരിചയമുണ്ട്. രാത്രി ഏഴിന് പാലും പഴവും കഴിച്ചശേഷം പിറ്റേന്ന് രാത്രി 7ന് ശിവക്ഷേത്രത്തിൽനിന്ന് ലഭിക്കുന്ന തീർഥം കഴിച്ച് അവസാനിപ്പിക്കുന്ന വ്രതമാണത്. 24 മണിക്കൂറാണ് വ്രതാനുഷ്ഠാനത്തി​െൻറ സമയം. ഇൗ അനുഭവും പരിചയവുമുള്ളതിനാൽ അതുകൊണ്ട് തന്നെ റമദാനിലെ വ്രതം കാര്യമായ ക്ഷീണമൊന്നുമുണ്ടാക്കിയില്ല. ഒഴിവാക്കാനാക്കാത്ത എന്തെങ്കിലും സാഹചര്യമുണ്ടെങ്കിൽ മാത്രമാണ് ആ ദിവസം നോമ്പ് ഒഴിവാക്കിയിരുന്നത്. ആറ് വർഷത്തിനിടെ പരമാവധി എല്ലാ നോമ്പുകളും അനുഷ്ഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തവണ ഇതുവരെ ഒരു നോമ്പ് മാത്രമാണ് നഷ്ടപ്പെട്ടത്. ഇൗത്തപ്പഴവും പച്ചവെള്ളവുമാണ് നോമ്പ് മുറിക്കാൻ ഉപയോഗിക്കുന്നത്. വിശപ്പി​െൻറ വിളി അറിയുക അത് വലിയ കാര്യമാണെന്നും വ്രതമെടുക്കുന്നതിലൂടെ ഇത് ശരിക്കും മനസ്സിലാക്കാൻ തനിക്കും കഴിയുന്നതായും ദിനേശൻ പറയുന്നു. ഇത് മാത്രമല്ല ക്രിസ്തീയ വിശ്വാസികളുടെ 40 നോമ്പിലും സാധ്യമാകുന്നത്ര ദിനേശ് ശങ്കർ അനുഷ്ഠിക്കാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.