സർക്കാറിെൻറ 'കായികക്ഷമത മിഷൻ' ട്രാക്കിൽ കയറാതെ കിതക്കുന്നു

തിരുവനന്തപുരം: എല്ലാ ജനവിഭാഗങ്ങൾക്കും കായികക്ഷമതയും ആരോഗ്യവും കൈവരിക്കാൻ സർക്കാർ ആവിഷ്കരിച്ച 'കായികക്ഷമത മിഷൻ' പാതിവഴിയിൽ കിതക്കുന്നു. ഒരുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ രൂപരേഖ നൽകാൻ പോലും സ്പോർട്സ് കൗൺസിലിന് കഴിഞ്ഞിട്ടില്ല. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ, എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ, സർവകലാശാലാതലം, യുവജനങ്ങൾ മുതൽ മുതിർന്ന പൗരന്മാർ വരെ എന്നിങ്ങനെ നാലായി തിരിച്ചുകൊണ്ടുള്ളതായിരുന്നു മിഷൻ. പദ്ധതികൾ തയാറാക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിലിനെയാണ് കായികവകുപ്പ് ചുമതലപ്പെടുത്തിയത്. എന്നാൽ, ഒരു പദ്ധതിപോലും കായികവകുപ്പിന് സ്പോർട്സ് കൗൺസിൽ കൈമാറിയിട്ടില്ല. ഇതോടെ, കായികക്ഷമതാ മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തെല്ലാമാണെന്നോ എങ്ങനെ നടത്തുമെന്നോ എന്ന് നടക്കുമെന്നോ വകുപ്പ് മന്ത്രിക്ക് പോലും അറിയില്ല. എൽ.ഡി.എഫ് സർക്കാറി‍​െൻറ അഭിമാനപദ്ധതിയായ 'ഓപറേഷൻ ഒളിമ്പ്യ'യും ഒരുവർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. 2020, 2024 ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ടാണ് കഴിഞ്ഞ മേയിൽ സ്പോർട്സ് കൗൺസിൽ 'ഒാപറേഷൻ ഒളിമ്പ്യ'ക്ക് രൂപം നൽകിയത്. 11 കായിക ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന 210 താരങ്ങൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള പരിശീലനം നൽകുകയാണ് ലക്ഷ്യം. എന്നാൽ, സ്പോർട്സ് കൗൺസിലി​െൻറ മെെല്ലപ്പോക്ക് കാരണം റോവിങ്, ഷൂട്ടിങ്, ആർച്ചറി ഇനങ്ങളിൽ താരങ്ങളുടെ തെരഞ്ഞെടുപ്പുപോലും നടന്നിട്ടില്ല. മുഖം രക്ഷിക്കാൻ സെലക്ഷൻ പൂർത്തിയായ എട്ട് ഇനങ്ങളുമായി പദ്ധതിയെ ട്രാക്കിൽ കയറ്റാനാണ് നീക്കം. 134 കോടിയുടെ പദ്ധതിക്ക് വിദേശ, ദേശീയ പരിശീലകരെ കൊണ്ടുവരുമെന്ന് സർക്കാർ ആദ്യം അറിയിച്ചിരുന്നെങ്കിലും സ്പോർട്സ് കൗൺസിലി​െൻറയും സായിയുടെയും 12 പരിശീലകരെയാണ് സ്പോർട്സ് കൗൺസിൽ നിയോഗിച്ചിട്ടുള്ളത്. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.