ചരക്കുകടത്ത്​ ഇൻ​െസൻറിവ്​ വർധന ​കോസ്​റ്റൽ ഷിപ്പിങ്ങിന്​ ഉണർവാകും

കൊല്ലം: സമുദ്ര മാർഗമുള്ള ചരക്കുകടത്തിന് ഇൻെസൻറിവ് വർധിപ്പിച്ചത് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള കോസ്റ്റൽ ഷിപ്പിങ് പദ്ധതിക്ക് ഗുണകരമാവും. കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് നടക്കുന്ന കടൽമാർഗമുള്ള കണ്ടെയ്നർ നീക്കത്തിന് സർക്കാർ നൽകുന്ന ഇൻെസൻറിവ് വർധിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഒരു ടൺ ഒരു കിലോമീറ്റർ ദൂരം െകാണ്ടുപോകുന്നതിന് നിലവിൽ ഒരു രൂപയായിരുന്നു. ഇത് മൂന്നു രൂപയാക്കിയാണ് വർധിപ്പിച്ചത്. 2019 മാർച്ച് വരെ ഇത് ബാധകമായിരിക്കും. ഇൗ കാലയളവിൽ 4000 കണ്ടെയ്നറുകൾ തുറമുഖങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെടുമെന്നാണ് തുറമുഖ വകുപ്പി​െൻറ കണക്കുകൂട്ടൽ. റിേട്ടൺ കാർഗോ ഇനത്തിലുളള വരുമാനം കേരളത്തിലെ ചെറുകിട തുറമുഖങ്ങളിൽനിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ, ദീർഘനാളായി ഷിപ്പിങ് രംഗത്തുള്ള കമ്പനികൾ ഇൻെസൻറിവ് വർധന േവണമെന്ന ആവശ്യം ഉന്നയിച്ചുവരുകയായിരുന്നു. കിലോമീറ്റർ ഇൻെസൻറിവ് അഞ്ചുരൂപയാക്കി വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. പ്രതീക്ഷിച്ച വർധന ഉണ്ടായില്ലെങ്കിലും മൂന്നു രൂപയാക്കിയത് നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ സഹായകമാവുമെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു. അതേസമയം ഡീസൽ വിലവർധന മൂലം ചരക്ക് കടത്തിനുള്ള ചെലവ് കൂടിയിട്ടുണ്ട്. റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കം കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോസ്റ്റൽ ഷിപ്പിങ് പദ്ധതിയുടെ ഭാഗമായി രണ്ട് കമ്പനികളാണ് പ്രധാനമായും കേരള തീരത്ത് കപ്പൽ സർവിസ് നടത്തുന്നത്. ഇൻെസൻറിവ് വർധിപ്പിച്ചതോടെ കടൽമാർഗമുള്ള ചരക്കുകടത്ത് ചെലവിൽ കുറവുവരും. ഇത് കൂടുതൽ സ്ഥാപനങ്ങളെ കണ്ടെയ്നറുകൾ കപ്പലിലെത്തിക്കാൻ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ വിവിധ ചാർജുകൾ കാരണം കടൽമാർഗമുള്ള ചരക്കുനീക്കത്തിന് ചെലവ് കൂടുതലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.