ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ പൊലീസുകാരിൽനിന്നാണ് പണം പിരിച്ചത് തിരുവനന്തപുരം: ടെലികമ്യൂണിക്കേഷൻ വിഭാഗം ജീവനക്കാരിൽനിന്ന് പൊലീസ് അസോസിയേഷനിെല ചില നേതാക്കൾ പണപ്പിരിവ് നടത്തിയത് പരാതിപ്പെട്ട വ്യക്തിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായി പരാതി. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന എ.ആർ ക്യാമ്പിൽനിന്നുള്ള പൊലീസുകാരിൽനിന്നാണ് പണപ്പിരിവ് നടത്തിയത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ അസോസിയേഷൻ നേതാവിനെതിരെ ഒരാൾ മൊഴിയും നൽകി. എന്നാൽ, അന്വേഷണറിപ്പോർട്ട് ശരിയായരീതിയിൽ സമർപ്പിച്ചാൽ അത് അസോസിയേഷൻ നേതാവിന് ദോഷംചെയ്യുമെന്ന് മനസ്സിലാക്കി മൊഴിമാറ്റാൻ നീക്കം നടന്നു. അതിനായി ടെലികമ്യൂണിക്കേഷനിലെ അസോസിയേഷൻ മുൻ ഭാരവാഹിയാണ് ഇടപെട്ടത്. ഇൗ ഉദ്യോഗസ്ഥൻ മുമ്പാകെയാണ് പൊലീസുകാർ മൊഴി നൽകിയത്. ഉദ്യോഗസ്ഥെൻറ നിർദേശാനുസരണം അസോസിയേഷൻ നേതാക്കൾ ഇടപെട്ട് മൊഴിമാറ്റാൻ ശ്രമിച്ചെങ്കിലും ആദ്യം പരാതിക്കാരൻ വഴങ്ങിയില്ലെന്ന് സേനാംഗങ്ങൾ പറയുന്നു. അതിനൊടുവിൽ രാഷ്ട്രീയമായി ഭീഷണിപ്പെടുത്തി പൊലീസുകാരെൻറ മൊഴി മാറ്റിച്ചതായാണ് പരാതി. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ അസോസിയേഷൻ ഭാരവാഹികൾ തമ്മിലുള്ള തർക്കമാണ് പരാതിക്ക് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. മാസാമാസം പല കാര്യങ്ങൾ പറഞ്ഞ് അസോസിയേഷൻ നേതാക്കളിൽ ചിലർ സേനാംഗങ്ങളിൽനിന്ന് പണപ്പിരിവ് നടത്താറുണ്ടെന്ന് സേനാംഗങ്ങൾ പറയുന്നു. സൊസൈറ്റി തെരഞ്ഞെടുപ്പിെൻറ പേരിലാണത്രെ ഇപ്പോഴത്തെ പിരിവ്. ഭരണപക്ഷ അനുകൂലികളായ അസോസിയേഷൻ നേതാക്കളിൽ ചിലർ പാർട്ടിഫണ്ടിലേക്ക് എന്ന പേരിലും പിരിവ് നടത്തുന്നുണ്ടത്രെ. ഇതുസംബന്ധിച്ച അന്വേഷണം ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉന്നതനെ മാറ്റിനിർത്തി പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെ ഏൽപിക്കണമെന്നും സേനാംഗങ്ങൾ ആവശ്യപ്പെടുന്നു. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.